മനാമ: ക്രൗണ്‍ മാലിന്യ സംസ്കരണ പ്ലാൻറ് വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രി സായിദ് ബിന്‍ റ ാഷിദ് സയാനി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിക്ക് ദോഷകരമായ വസ്തുക്കള്‍ സംസ്കരിക്കുന്ന പ് രവര്ത്തനമാണ് ക്രൗണ്‍ കമ്പനി ഏറ്റെടുത്തിട്ടുള്ളത്.
അല്‍ബ വ്യവസായിക മേഖലയില്‍ ആ രംഭിച്ച മാലിന്യ സംസ്കരണ പ്ലാൻറ് പരിസ്ഥിതി സംരക്ഷണത്തില്‍ കാര്യമായ പങ്ക് വഹിക്കു മെന്നാണ് കരുതുന്നതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി വ്യക്തമാക്കി. ബഹ്റൈന്‍ ഇക്കണോമിക് വിഷന്‍ 2030 ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്നതിന് ഇതുപകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിെൻറ സാമ്പത്തിക മേഖലക്ക് നേട്ടമുണ്ടാക്കുന്ന നിക്ഷേപ പദ്ധതികള്‍ക്ക് പ്രോല്‍സാഹനം നല്കുന്ന നയമാണ് ബഹ്റൈെൻറത്. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ ആരംഭിക്കുന്ന ആദ്യ സംരംഭമാണ് ക്രൗണ്‍ മാലിന്യ സംസ്കരണ പ്ലാെൻറന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സിലുമായി സഹകരിച്ച് സ്ഥാപിച്ച പ്ലാൻറിെൻറ പ്രവര്‍ത്തനം പരിസ്ഥിതി സംരക്ഷണ മേഖലക്ക് കരുത്ത് പകരുന്ന ഒന്നായിരിക്കും. 50ല്‍ താഴെയുള്ള വ്യവസായിക മാലിന്യ ഇനങ്ങളാണ് ഇവിടെ സംസ്കരിക്കാന്‍ സാധിക്കുക. നിലവില്‍ മുനിസിപ്പാലിറ്റി കൈകാര്യം ചെയ്യുന്ന മാലിന്യങ്ങളില്‍ അപകടകരമായവ പ്ലാൻറ് വഴി സംസ്കരിക്കും. ദിനേന 70 ടണ്‍ സംസ്കരണ ശേഷിയാണ് ഇതിനുള്ളത്.
ഏറ്റവും ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള സംസ്കരണം പരിസ്ഥിതിക്ക് പോറലേല്ക്കാത്ത വിധമായിരിക്കും നടക്കുകയെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.