Posted On
date_range Updated On
date_range മേഖലയിൽ യുദ്ധസമാന സാഹചര്യമുണ്ടാകുന്നത് ഒഴിവാക്കണം -ബഹ്റൈൻ
മനാമ: മേഖലയിൽ യുദ്ധസമാന സാഹചര്യമുണ്ടാകുന്നത് ഒഴിവാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബഹ്റൈൻ അന്താരാഷ്ട്ര സമൂഹത്തോടാവശ്യപ്പെട്ടു.
ഒരു യുദ്ധംകൂടി താങ്ങാനുള്ള കരുത്ത് മേഖലക്കില്ല. ഉരുണ്ടുകൂടിയിരിക്കുന്ന യുദ്ധ കാർമേഘങ്ങൾ നീങ്ങിപ്പോകുമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അപകടകരമായ അവസ്ഥയിലേക്ക് സാഹചര്യങ്ങൾ എത്തിപ്പെടാതിരിക്കാൻ മേഖലയിലെ മുഴുവൻ രാജ്യങ്ങളും സംയമനം പാലിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.