പോലീസുകാരനെ ആക്രമിച്ച കേസ്: പ്രതിയുടെ തടവുശിക്ഷ കോടതി ശരിവെച്ചു

മനാമ: പൊലീസുകാരനെ ആക്രമിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിയായ ബഹ്‌റൈൻ സ്വദേശിയുടെ മൂന്ന് വർഷത്തെ തടവുശിക്ഷ സുപ്രീം ക്രിമിനൽ അപ്പീൽ കോടതി ശരിവെച്ചു. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പോലീസുകാരനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതിയ്ക്കാണ് ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചിരുന്നത്. മയക്കുമരുന്ന് കേസിൽ തടവുശിക്ഷ ലഭിച്ചതിന് ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.  

Tags:    
News Summary - Police officer assault case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.