വോയ്സ് ഓഫ് ട്രിവാൻഡ്രം ഈദ്, വിഷു, ഈസ്റ്റർ ആഘോഷത്തിൽനിന്ന്
Posted On
date_range Updated On
date_range വോയ്സ് ഓഫ് ട്രിവാൻഡ്രം ഈദ്, വിഷു, ഈസ്റ്റർ ആഘോഷിച്ചു
മനാമ: വോയ്സ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ഈദ് വിഷു ഈസ്റ്റർ ആഘോഷിച്ചു. ട്രിവാൻഡ്രം നൈറ്റ്സ് 2024 നാട്ടിലെ ഉത്സവപ്പറമ്പിലെ കാഴ്ചകൾ ബഹ്റൈനിൽ പുനരാവിഷ്കരിച്ചു. പ്രവാസികളുടെ ഗൃഹാതുരത ഉണർത്തുന്ന രീതിയിൽ തെയ്യം, ചെണ്ടമേളം തുടങ്ങി വിവിധ നാടൻ കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ചു.
മുന്നൂറിലധികം അംഗങ്ങൾ പങ്കെടുത്ത ഉത്സവം വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ തോമസ് ഉദ്ഘാടനം ചെയ്തു.
ഉത്സവ കമ്മിറ്റി കൺവീനർ മനോജ് വർക്കല, സെക്രട്ടറി അരവിന്ദ് വനിത വിഭാഗം പ്രസിഡന്റ് അനുഷ്മ പ്രശോഭ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.