വോയ്സ് ഓഫ് ആലപ്പി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range വോയ്സ് ഓഫ് ആലപ്പി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്റൈൻ ദേശീയദിനത്തോടനുബന്ധിച്ച് ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ 'വോയ്സ് ഓഫ് ആലപ്പി' സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുഹറഖിലെ കിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് ബഹ്റൈൻ ദേശീയദിനത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ നൂറിലധികം അംഗങ്ങൾ പങ്കെടുത്തു. വോയ്സ് ഓഫ് ആലപ്പി രക്ഷാധികാരി സോമൻ ബേബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ക്യാമ്പിനോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജിജു വർഗീസ്, കിംസ് മാനേജ്മെന്റ് പ്രതിനിധി ആസിഫ് ഇക്ബാൽ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതവും വൈസ് പ്രസിഡന്റ് വിനയചന്ദ്രൻ നായർ നന്ദി യും പറഞ്ഞു. മെഡിക്കൽ ക്യാമ്പ് കൺവീനർ ദീപക് തണൽ, ജി. ഗിരീഷ് കുമാർ, ജോഷി നെടുവേലിൽ, അശോകൻ താമരക്കുളം, ബാലമുരളി കൃഷ്ണൻ, അനൂപ് മുരളീധരൻ, ലിബിൻ സാമുവൽ, ബോണി മുളപ്പാമ്പള്ളിൽ, ജി. ജിനു കൃഷ്ണൻ തുടങ്ങിയവർ ക്യാമ്പ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.