ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ഡേവിസ് മങ്ങാടിയൻ ഗുദൈബിയ ആസ്റ്റർ ക്ലിനിക്കിൽ

മനാമ: ബഹ്റൈനിൽ ആരോഗ്യ സേവന രംഗത്ത് മുൻനിരയിലുള്ള ആസ്റ്റർ ഹെൽത്ത്‌കെയറിന്റെ ഗുദൈബിയയിലെ ക്ലിനിക്കിൽ ഇന്റേണൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. ഡേവിസ് മങ്ങാടിയൻ (എം.ബി.ബി.എസ്,എം.ഡി) ചുമതലയേറ്റു. ഇതിന്‍റെ ഭാഗമായി സൗജന്യ ഹെൽത്ത് ചെക്കപ്പും ഡോക്ടർ കൺസൾട്ടേഷനും ഒരുക്കി ക്ലിനിക്ക്.

ഒക്ടോബർ 31 വരെയാണ് ഈ സൗജന്യ പരിശോധനാ ആനുകൂല്യം ലഭ്യമാകുക. ഡോക്ടർ കൺസൾട്ടേഷൻ, ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, ബി.എം.ഐ, ക്രിയാറ്റിനിൻ (കിഡ്നി പരിശോധന), ടോട്ടൽ കൊളസ്ട്രോൾ, എസ്‌.ജി.പി.ടി (കരൾ പരിശോധന) തുടങ്ങിയ സേവനങ്ങളാണ് സൗജന്യ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ആനുകൂല്യം ലഭിക്കുന്നതിനായി വൗച്ചറിന്റെ പ്രിന്റഡ് കോപ്പി ക്ലിനിക്കിൽ ഹാജരാക്കേണ്ടതുണ്ട്. അപ്പോയിന്റ്മെന്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി 17711811 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.   

Tags:    
News Summary - Internal Medicine Specialist Dr. Davis Mangadian at Gudaibia Aster Clinic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.