രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തി ഐ.വൈ.സി.സി
മനാമ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിനിടെ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയിൽ ഐ.വൈ.സി.സി ബഹ്റൈൻ നേതൃത്വം പ്രതിഷേധം രേഖപ്പെടുത്തി.
പാർലമെന്റിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയാണ് രാഹുൽ ഗാന്ധിയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത്. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വ്യക്തത ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
ജനാധിപത്യ സംവിധാനത്തിൽ സമാധാനപരമായി പ്രതിഷേധിക്കാനും ജനങ്ങളുടെ ആശങ്കകൾ ഉന്നയിക്കാനുമുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ഐ.വൈ.സി.സി നേതൃത്വം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായി ഉയരുന്ന ചോദ്യങ്ങൾക്ക് ബന്ധപ്പെട്ട അധികാരികൾ വ്യക്തമായ മറുപടി നൽകണമെന്നും നേതൃത്വം ആവശ്യപ്പെട്ടു. ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് പ്രവാസി സമൂഹത്തിന്റെ പിന്തുണയും ഐക്യദാർഢ്യവും ഉണ്ടാകുമെന്നും ഐ.വൈ.സി.സി ബഹ്റൈൻ നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.