Posted On
date_range Updated On
date_range വെള്ളിയാഴ്ചകളിൽ സ്പെഷ്യലിസ്റ്റ് ക്ലിനിക്കുമായി കിംസ്ഹെൽത്ത് ഹോസ്പിറ്റൽ
മനാമ: വെള്ളിയാഴ്ചകളിലെ അവധി ദിനങ്ങൾ ആരോഗ്യ സംരക്ഷണത്തിനായി വിനിയോഗിക്കാൻ സഹായകരമായ പ്രത്യേക സ്പെഷ്യലിസ്റ്റ് ക്ലിനിക്ക് സേവനങ്ങളുമായി ഉമ്മുൽ ഹസത്തിലെ കിംസ്ഹെൽത്ത് ഹോസ്പിറ്റൽ. ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഗൈനക്കോളജി, ജനറൽ സർജറി, ദന്തവിഭാഗം തുടങ്ങി വിവിധ സ്പെഷ്യാലിറ്റികളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം എല്ലാ വെള്ളിയാഴ്ചകളിലും ആശുപത്രിയിൽ ലഭ്യമായിരിക്കും. കൂടാതെ എമർജൻസി ആൻഡ് ഫാർമസി സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകുന്നേരം 4:30 മുതൽ രാത്രി 8:30 വരെയുമാണ് ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നത്. അപ്പോയിന്റ്മെന്റുകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി 17822123, 39757482 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.