പ്രെഡേറ്റേഴ്സ് കപ്പ് 2026 സീസൺ 2; ഫുട്ബാൾ ടൂർണമെന്‍റിന് സിഞ്ച് അൽ അഹ്‌ലി ഗ്രൗണ്ടിൽ ഇന്ന് തുടക്കമാകും

മനാമ: പ്രെഡേറ്റേഴ്സ് കപ്പ് 2026 സീസൺ 2 ഫുട്ബാൾ ടൂർണമെന്‍റ് ഇന്നു മുതൽ സിഞ്ച് അൽ അഹ്‌ലി ഗ്രൗണ്ടിൽ തുടക്കമാകും. ബഹ്റൈനിലെ മലയാളി ഫുട്ബാൾ അസോസിയേഷന്റെ പൂർണ്ണ അംഗീകാരത്തോടെയാണ് പ്രെഡേറ്റേഴ്സ് എഫ്.സി ഈ അമേച്വർ ഫുട്ബോൾ മാമാങ്കം സംഘടിപ്പിക്കുന്നത്. ഇന്ന് രാത്രി 9:30 ഓടെ തുടക്കമാകുന്ന ടൂർണമെന്‍റിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരായ 16 അമേച്വർ ടീമുകളാണ് മാറ്റുരക്കുന്നത്. വീര്യവും അറ്റാക്കിംഗ് ഫുട്ബോളും സമന്വയിക്കുന്ന നോക്കൗട്ട് മത്സരങ്ങളിൽ ഏത് നിമിഷവും ആർക്കും തിരിച്ചുവരവ് സാധ്യമാകുന്ന വാശിയേറിയ പോരാട്ടങ്ങൾ അരങ്ങേറും.

​അവസാന വിസിൽ മുഴങ്ങുന്നത് വരെ ആവേശം ഒട്ടും ചോരാതെ മാറ്റിമറയുന്ന തന്ത്രങ്ങളും മിന്നൽ ഗോളുകളും നിറഞ്ഞ മികച്ചൊരു ഫുട്ബോൾ വിരുന്ന് തന്നെയാണ് സംഘാടകർ കാണികൾക്കായി ഗ്രൗണ്ടിൽ ഒരുക്കിയിരിക്കുന്നത്. മത്സരങ്ങൾ വീ‍ക്ഷിക്കാൻ എല്ലാ ഫുട്ബോൾ പ്രേമികളെയും കുടുംബസമേതം അൽ അഹ്‌ലി സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി എഫ്.സി ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Predators Cup 2026 Season 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.