‘212 ബി.എ.ഡബ്ല്യു’ ബ്രാൻഡ് ബഹ്റൈനിൽ ഔദ്യോഗികമായി പുറത്തിറക്കി ഏഷ്യ മോട്ടോഴ്സ്
മനാമ: ബഹ്റൈനിലെ പ്രമുഖ വാഹന വിതരണക്കാരായ വൈ.കെ. അൽ മുഅയ്യദ് ആൻഡ് സൺസിന്റെ കീഴിലുള്ള ഏഷ്യ മോട്ടോഴ്സ്, ‘212 ബി.എ.ഡബ്ല്യു’ ബ്രാൻഡ് വാഹനങ്ങൾ ബഹ്റൈൻ വിപണിയിൽ ഔദ്യോഗികമായി പുറത്തിറക്കി.
സിത്രയിലുള്ള ഏഷ്യ മോട്ടോഴ്സ് ഷോറൂമിൽ നടന്ന ചടങ്ങിലാണ് എസ്.യു.വി, ഓഫ്-റോഡ് വാഹന പ്രേമികൾക്കായി ഈ പുതിയ ബ്രാൻഡ് അവതരിപ്പിച്ചത്. വൈ.കെ. അൽ മുഅയ്യദ് ആൻഡ് സൺസ് ചെയർമാൻ മുഹമ്മദ് ഫാറൂഖ് അൽ മുഅയ്യദ്, ഡെപ്യൂട്ടി ചെയർമാൻ ഫരീദ് യൂസഫ് അൽ മുഅയ്യദ്, മാനേജിംഗ് ഡയറക്ടർ മോന യൂസഫ് അൽ മുഅയ്യദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
അഡ്വഞ്ചറും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ‘212 T01 അഡ്വഞ്ചറർ’ മോഡൽ വിപണിയിലെത്തുന്നത്. 2.0 ലിറ്റർ ടർബോചാർജ്ഡ് എൻജിനും 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമുള്ള ഈ വാഹനം 228 എച്ച്.പി കരുത്തും 390 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കും.
ക്ലാസിക് ഓഫ്-റോഡ് ഡിസൈനിലുള്ള ഈ വാഹനം സിൽവർ, ഗ്രീൻ, ഓഷ്യൻ ബ്ലൂ തുടങ്ങിയ ആകർഷകമായ നിറങ്ങളിൽ ലഭ്യമാണ്. ഇതിന് പുറമെ '212 നാവിഗേറ്റർ' എന്ന പുതിയ മോഡലും വൈകാതെ ബഹ്റൈനിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.