സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രൽ
സന്ദർശന വേളയിൽ ഷാഫി പറമ്പിൽ എം.പി
മനാമ: ഇന്ത്യൻ പാർലമെന്റ് അംഗം ഷാഫി പറമ്പിൽ ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രൽ സന്ദർശിച്ചു. കത്തീഡ്രൽ വികാരി റവ. ഫാ. ജേക്കബ് തോമസ്, സഹ വികാരി റവ. ഫാ. തോമസ്കുട്ടി പി.എൻ, ഇടവക ട്രസ്റ്റി സജി ജോർജ്, ഇടവക സെക്രട്ടറി ബിനു എം. ഈപ്പൻ, ഇടവക ഭാരവാഹികൾ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. പതിറ്റാണ്ടുകളായി വിശ്വാസികൾക്ക് വെളിച്ചവും ജീവിതത്തിൽ ആശ്വാസവും ആത്മസംതൃപ്തിയും നൽകുന്ന ദേവാലയത്തിൽ ഉമ്മൻ ചാണ്ടി സാർ ഉൾപ്പെടെ നിരവധി പേർ കുർബാനയിൽ പങ്കെടുത്തത് അറിയുമ്പോൾ അഭിമാനവും സന്തോഷവും ലഭിക്കുന്നുവെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.