വീട്ടമ്മക്കുള്ള ടിക്കറ്റും യാത്രാ രേഖകളും മജീദ് തണൽ പ്രവാസി വെൽഫെയർ സെക്രട്ടേറിയറ്റ് അംഗം സബീന ഖാദറിന് കൈമാറുന്നു.

അർബുദബാധിതയായ വീട്ടമ്മയെ നാട്ടിലെത്തിച്ചു; കൈകോർത്ത് ഇന്ത്യൻ എംബസിയും പ്രവാസികളും

മനാമ: ക്യാൻസർ രോഗബാധയും സാമ്പത്തിക പ്രയാസങ്ങളും കാരണം നാട്ടിൽ പോകാൻ കഴിയാതെ പ്രയാസത്തിലായ മലയാളി വീട്ടമ്മയ്ക്ക് തുണയായി ബഹ്‌റൈനിലെ പ്രവാസി സമൂഹവും ഇന്ത്യൻ എംബസിയും. പ്രവാസി വെൽഫെയർ ബഹ്‌റൈന്റെയും വിവിധ സാമൂഹിക സംഘടനകളുടെയും സമയോചിതമായ ഇടപെടലിലൂടെ നാട്ടിലെത്തിച്ച വീട്ടമ്മയെ തുടർ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എംബസി ഉദ്യോഗസ്ഥർ നൽകിയ പിന്തുണ പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമായി.

പ്രവാസി വെൽഫെയർ വിഷയം ഏറ്റെടുത്തതോടെ 'ഹോപ്പ് ബഹ്‌റൈൻ' സൗജന്യ എയർ ടിക്കറ്റുമായി രംഗത്തെത്തി. ഒപ്പം ചികിത്സാ സഹായവുമായി വ്യക്തികളും മുന്നോട്ടുവന്നു. ദുരിതം അനുഭവിക്കുന്ന പ്രവാസികളുടെ പ്രയാസങ്ങളിൽ ഓടിയെത്തുന്ന ബഹ്‌റൈനിലെ സാമൂഹിക സംഘടനകളുടെയും മലയാളികളുടെയും കൂട്ടായ്മയാണ് യുവതിയുടെ തിരിച്ചു പോക്കും തുടർ ചികിത്സയും സാധ്യമാക്കിയതെന്ന് പ്രവാസി വെൽഫെയർ പ്രസിഡൻ്റ് മജീദ് തണൽ പറഞ്ഞു. നാട്ടിൽ ചികിത്സയിൽ കഴിയുന്ന വീട്ടമ്മ പൂർണ്ണ ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരികെ വരട്ടെയെന്ന് ആശംസിക്കുന്നതായും, ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും പ്രവാസി വെൽഫെയർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Indian Embassy and expatriates helps to bring home a housewife suffering from cancer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.