ഞായറാഴ്​ച പുറപ്പെട്ട 100ാമത്തെ വിമാനത്തിലെ യാത്രക്കാർ വിമാനത്താവളത്തിൽ

വന്ദേഭാരത്​: ബഹ്​റൈനിൽനിന്നുള്ള സർവിസുകൾ 100 കടന്നു

മനാമ: കോവിഡ്​ കാരണം പ്രതിസന്ധിയിലായ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന്​ ആരംഭിച്ച വന്ദേഭാരത്​ ദൗത്യത്തിന്​ കീഴിൽ ബഹ്​റൈനിൽനിന്ന്​ ഇന്ത്യയിലേക്ക്​ ഇതുവരെ സർവിസ്​ നടത്തിയ വിമാനങ്ങളുടെ എണ്ണം 100 കടന്നു.ഞായറാഴ്​ചയാണ്​ 100ാമത്തെ വിമാനം സർവിസ്​ നടത്തിയത്​. 87 ഗൾഫ്​ എയർ വിമാനങ്ങളും ഇൗ കാലയളവിൽ സർവിസ്​ നടത്തി.  ഇതുവരെ 29000ത്തിലേറെ പ്രവാസികളാണ്​ ബഹ്​റൈനിൽനിന്ന്​ ഇന്ത്യയിലെത്തിയത്​. എയർ ബബ്​ൾ കരാർ പ്രാബല്യത്തിൽവന്നശേഷം ഇതുവരെ 5000ത്തിലേറെ ​ഇന്ത്യക്കാർ ബഹ്​റൈനിലേക്ക്​ തിരിച്ചെത്തി.

മേയ്​ എട്ടിനാണ്​ ബഹ്​റൈനിൽനിന്ന്​ ആദ്യ വന്ദേഭാരത്​ വിമാനം പുറപ്പെട്ടത്​. തുടർന്ന്​ വിവിധ ഘട്ടങ്ങളിലായി​ കൂടുതൽ വിമാനങ്ങൾ സർവിസ്​ നടത്തി​. എയർ ഇന്ത്യ/എയർ ഇന്ത്യ എക്​സ്പ്രസ്​ വിമാനങ്ങൾക്ക്​ പുറമേ, വിവിധ സംഘടനകൾ ഏ​ർപ്പെടുത്തിയ ചാർ​േട്ടഡ്​ വിമാനങ്ങളും പ്രവാസികളുടെ സഹായത്തിനെത്തി.തിങ്കളാഴ്​ച തിരുവനന്തപുരത്തേക്ക്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം സർവിസ്​ നടത്തി. കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 179 യാത്രക്കാരാണ്​ ഇൗ വിമാനത്തിൽ ഉണ്ടായിരുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.