വടകര സഹൃദയവേദി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
മനാമ: ബഹ്റൈനിലെ വടകര താലൂക്കിലെ പ്രവാസികളുടെ കൂട്ടായ്മയായ വടകര സഹൃദയവേദിയുടെ 2025-27ലെ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങ് ‘സൗഹൃദം 2025’ ജൂൺ 12ന് രാത്രി ഏഴുമണി മുതൽ ഇന്ത്യൻ ക്ലബിൽ നടക്കും. ഓറ ആർട്സിന്റെ ബാനറിൽ നടക്കുന്ന പരിപാടിയിൽ ഗ്രന്ഥകാരനും ചരിത്രഗവേഷകനുമായ ഹരീന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായും ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ബിനു മണ്ണിൽ വിശിഷ്ടാതിഥിയായും പങ്കെടുക്കും. കേരളത്തിലെ അറിയപ്പെടുന്ന പെർഫോമിങ് ആർട്ടിസ്റ്റ് ആയ ഹസീബ് പൂനൂർ (മോഹൻലാൽ ഫെയിം) നയിക്കുന്ന കലാ പ്രകടനത്തോടൊപ്പം സഹൃദയവേദിയുടെ കലാകാരന്മാരുടെയും കുട്ടികളുടെയും വിവിധ കലാ പ്രകടനങ്ങളും നടക്കും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് 6.30 മുതൽ ഹാളിൽ പ്രവേശനമുണ്ടാവും.
സഹൃദയവേദിയുടെ അംഗങ്ങൾക്കായുള്ള വിവിധ ക്ഷേമ പദ്ധതികൾ സമീപഭാവിയിൽ ആവിഷ്കരിച്ച് നടപ്പാക്കാൻ സംഘടനക്ക് പദ്ധതിയുണ്ടെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിർ അറിയിച്ചു.രണ്ടുപതിറ്റാണ്ടായി ബഹ്റൈനിൽ വ്യത്യസ്തവും ഗൃഹാതുരത ഉണർത്തുന്നതുമായ നാടൻ കലാരൂപങ്ങൾ വളരെ തനിമയോടെയും കൃത്യതയോടും അവതരിപ്പിച്ച് ബഹ്റൈൻ പൊതുസമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റിയ വടകര സഹൃദയവേദി തുടർന്നുള്ള വർഷങ്ങളിലും ഒട്ടനവധി കലാ സാംസ്കാരിക പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി ഭാരവാഹികൾ പറഞ്ഞു. ബഹ്റൈനിലെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായ വ്യക്തികളെ ചടങ്ങിൽ ആദരിക്കും. വടകര സഹൃദയവേദിയിൽ അംഗത്വം സ്വീകരിക്കാൻ താൽപര്യമുള്ളവർ സംഘടനയുടെ മെംബർഷിപ് സെക്രട്ടറി അജേഷിനെ 66916711 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.