ആരോഗ്യ സുപ്രീം കൗൺസിൽ അധ്യക്ഷൻ ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ
അബ്ദുല്ല ആൽ ഖലീഫ ഇൗസ്റ്റ് റിഫ ഹെൽത്ത് സെൻറർ സന്ദർശിക്കുന്നു
മനാമ: ദേശീയ വാക്സിനേഷൻ കാമ്പയിനിെൻറ പുരോഗതി വിലയിരുത്തുന്നതിന് ആരോഗ്യ സുപ്രീം കൗൺസിൽ അധ്യക്ഷൻ ലഫ്. ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഇൗസ്റ്റ് റിഫ ഹെൽത്ത് സെൻറർ സന്ദർശിച്ചു. കാമ്പയിൻ മികച്ച വിജയമാണ് നേടിയതെന്ന് അദ്ദേഹം പറഞ്ഞു.
സ്വദേശികളും പ്രവാസികളും ഉൾപ്പെടെ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയുടെ ഉത്തരവനുസരിച്ചാണ് വാക്സിനഷേൻ കാമ്പയിൻ ആരംഭിച്ചത്. രാജ്യത്ത് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ദശലക്ഷം പിന്നിട്ടത് സ്വദേശികളുടെയും പ്രവാസികളുടെയും അവബോധത്തിെൻറയും ഉത്തരവാദിത്ത ബോധത്തിെൻറയും തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.