മനാമ: സർക്കാർ ആശുപത്രികളിൽ ഉപയോഗം കഴിഞ്ഞതോ ഒഴിവാക്കിയതോ ആയ മെഡിക്കൽ ഉപകരണങ്ങൾ നശിപ്പിച്ചു കളയുന്നതിന് പകരം, മെഡിക്കൽ വിദ്യാർഥികളുടെ പരിശീലനത്തിനായി നൽകാൻ സതേൺ മുനിസിപ്പൽ കൗൺസിൽ ഐകകണ്ഠ്യേന തീരുമാനിച്ചു. സുസ്ഥിരത ഉറപ്പാക്കുന്നതിനും പൊതുപണം ലാഭിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ വിപ്ലവകരമായ നിർദേശം കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫാണ് അവതരിപ്പിച്ചത്.
ആശുപത്രികളിൽനിന്ന് മാറ്റുന്ന എന്നാൽ, പ്രവർത്തനക്ഷമമായ ഉപകരണങ്ങൾ മെഡിക്കൽ, ഹെൽത്ത് സയൻസ് കോളജുകൾക്ക് കൈമാറുന്നതിലൂടെ ഭാവിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും പ്രായോഗിക പരിശീലനം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം യഥാർഥ മെഡിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നു. ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രാലയത്തിന്റെ ഏകീകൃത സാമ്പത്തിക ഗൈഡ് പ്രകാരം ഇത്തരം ഉപകരണങ്ങൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാറ്റി വെക്കാൻ നിയമപരമായി തടസ്സമില്ലെന്ന് സർവിസസ് ആൻഡ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റി ചെയർമാൻ അലി അൽ ശൈഖ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.