Posted On
date_range Updated On
date_range ടി.എം.ഡബ്ല്യു.എ കുടുംബസംഗമം
മനാമ: കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടു കാലമായി ബഹ്‌റൈനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ (ടി.എം.ഡബ്ല്യു.എ) കുടുംബസംഗമം സംഘടിപ്പിച്ചു. നിസാർ ഉസ്മാൻ, സി.കെ. ഹാരിസ്, ഇർഷാദ് ബംഗ്ലാവിൽ, ഹിഷാം ഹാഷിം, ഷിറാസ് അബ്ദു റസാഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സീഫിലെ കർബാബാദ് ഗാർഡനിൽ നടന്ന പരിപാടിയിൽ ചാപ്റ്റർ പ്രസിഡന്‍റ് വി.പി. അബ്ദു റസാഖ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ പാലിക്കണ്ടി സ്വാഗതം പറഞ്ഞു. ടി.സി.എ. മുസ്തഫ, റഷീദ് മാഹി, ഹാഷിം പുല്ലമ്പി, സാദിഖ് കെ..എൻ. എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.