തൃശൂർ വെടിക്കെട്ടുപുര ദുരന്തം; പ്രവാസി വെൽഫെയർ അനുശോചിച്ചു

മനാമ: തൃശൂർ വെടിക്കെട്ടുപുരയിൽ ഉണ്ടായ ദാരുണ സ്ഫോടനത്തിൽ നിരവധിപേരുടെ ജീവൻ നഷ്ടപ്പെട്ടത് ഏറെ വേദനാജനകമാണെന്ന് പ്രവാസി വെൽഫെയർ ബഹറൈൻ പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശിക്കുകയും ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ വേദനയിൽ പങ്ക് ചേരുന്നതായും പ്രവാസി വെൽഫെയർ അനുശോചനത്തിൽ വ്യക്തമാക്കി.

ഇത്തരത്തിലുള്ള അപകടങ്ങൾ ഭാവിയിൽ തിരിച്ചുവരാതിരിക്കാനായി വെടിക്കെട്ടിന്റെയും ഉൽപാദന സംഭരണ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടത് അനിവാര്യമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Thrissur fireworks storehouse tragedy; Pravasi Welfare expresses condolences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.