മനാമ: ഗസ്സക്ക് അടിയന്തര സഹായം നൽകാനുള്ള ദേശീയ കാമ്പയിനുള്ള നിർദേശവുമായി എം.പിമാർ. ഇതിനുള്ള നിർദേശം കഴിഞ്ഞ ദിവസം എം.പിമാർ പാർലമെന്‍റിൽ ഏകകണ്ഠമായി അംഗീകരിച്ചു.
ഗസ്സയിലെ തകർന്ന വീടുകളിലേക്ക് മടങ്ങിപ്പോകുന്ന ജനതക്ക് മാനുഷിക പിന്തുണ നൽകുന്നതിനും സഹായ സാമഗ്രികൾ എത്തിക്കുന്നതിനുമുള്ള അടിയന്തര നീക്കങ്ങൾ ദേശീയ തലത്തിൽ കാമ്പെയ്ൻ നടത്തി സജ്ജമാക്കണമെന്ന നിർദേശത്തിനാണ് അംഗീകാരം നൽകിയത്.
പാർലമെന്‍റ് സെക്കന്‍റ് ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് ഖരാതയും മറ്റ് നാല് എം.പിമാരുമാണ് ഗസ്സയിൽ സാഹചര്യം മോഷമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ സഹായം നൽകാനുള്ള നിർദേശം മുന്നോട്ടു വെച്ചത്.
വർഷങ്ങലോളമായുള്ള ബഹ്റൈന്‍റെ ഫലസ്തീൻ പിന്തുണ തുടരേണ്ട ആവശ്യകതയും അത് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും എം.പിമാർ ചൂണ്ടിക്കാട്ടി. തുടർ അനുമതികൾക്കായി നിർദേശം മേൽ കൗൺസിലിന് കൈമാറിയിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.