മനാമ: ഇന്ത്യ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ, ചൈന എന്നിവിടങ്ങളിലായി വിവിധ ബിസിനസ് മേഖലകളിൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന യുപിസി (UPC) ഗ്രൂപ്പ്, ബഹ്റൈനിലെ മനാമയിൽ തങ്ങളുടെ 90-ാമത് സംരംഭത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 9 മണിക്ക് നടക്കും.
യുപിസി ഗ്രൂപ്പിന്റെ തന്നെ ‘അരിസോൺ’ (ARIZONE) എന്ന ബ്രാൻഡിന്റെ കീഴിൽ, മനാമയുടെ ഹൃദയഭാഗമായ സൂക്ക് പരിസരത്ത് ഫിഷ് റൗണ്ട്ബോർണ്ടിന് സമീപം (അയക്കൂറ പാർക്കിന് സമീപം) ഒരേ കുടക്കീഴിലാണ് മൂന്ന് സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കുന്നത്.
ഇതിന്റെ ഭാഗമായി, മിഡിൽ ഈസ്റ്റ് മേഖലയിലും ഇന്ത്യയിലും മികച്ച സേവനം നൽകി വരുന്ന അരിസോൺ ട്രാവൽ ആൻഡ് ടൂറിസം ബഹ്റൈനിൽ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും. ഇതോടൊപ്പം അരിസോൺ ഗിഫ്റ്റ് ആൻഡ് ഐടി സൊലൂഷൻസ്, ബിസിനസ് കൺസൾട്ടൻസി സേവനങ്ങൾ എന്നിവയും ഉൾപ്പെടുത്തി ‘അരിസോൺ ബിസിനസ് കൺസൾട്ടൻസി’ എന്ന പേരിൽ മറ്റൊരു സ്ഥാപനവും ആരംഭിക്കും.
പ്രവാസി ഇന്ത്യക്കാർക്ക് ആവശ്യമായ സർക്കാർ സേവനങ്ങൾ ഒരിടത്ത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, കേരള സർക്കാരിന്റെ അക്ഷയ ഹെൽപ്പ് ഡെസ്ക് സംവിധാനവും കേന്ദ്ര സർക്കാരിന്റെ കോമൺ സർവീസ് സെന്റർ സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡോക്യുമെന്റേഷൻ സേവനങ്ങൾ, ഐടി സപ്പോർട്ട്, ബിസിനസ് ഉപദേശ സേവനങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി ലഭ്യമാകും.
ഈ പുതിയ സംരംഭത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യ, ചൈന, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ യുപിസി ഗ്രൂപ്പിന്റെ ഡയറക്ടർമാരും ജനറൽ മാനേജർമാരും പങ്കെടുക്കും. ബഹ്റൈൻ ജിഎം ഇബ്രാഹിം വി.പി., അസിസ്റ്റന്റ് ജനറൽ മാനേജർ മിഥിലാജ്, അരിസോൺ റീജണൽ മാനേജർ സിറാജ് മഹമൂദ് എന്നിവർ ഇക്കാര്യം അറിയിച്ചു.
ബഹ്റൈനിലെ ബിസിനസ് രംഗത്ത് യുപിസി ഗ്രൂപ്പിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ സംരംഭമെന്നും, ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങളിലൂടെ പ്രവാസി സമൂഹത്തിന്റെ വിശ്വാസം നേടാൻ കഴിയുമെന്നുമാണ് അവരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.