Posted On
date_range Updated On
date_range വരും ദിവസങ്ങളിൽ അസ്ഥിര കാലാവസ്ഥയെന്ന് വിദഗ്ധർ
മനാമ: വരും ദിവസങ്ങളിൽ രാജ്യത്ത് അസ്ഥിര കാലാവസ്ഥയെന്ന് റിപ്പോർട്ട്. ശനിയാഴ്ച അന്തരീക്ഷം ന്യൂനമർദത്തെ അഭിമുഖീകരിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിലെ കാലാവസ്ഥാ വകുപ്പും വടക്കുപടിഞ്ഞാറൻ കാറ്റ് വരും ദിവസങ്ങളിൽ വീശുമെന്നും ഇത് താപനിലയിൽ കുറവുണ്ടാക്കുമെന്നും മുന്നറിയിപ്പ് നൽകി. പകൽസമയത്ത് കാലാവസ്ഥ ചൂടുള്ളതായിരിക്കും. കാറ്റടിക്കാനും സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.