കെ.എം.സി.സി ബഹ്‌റൈൻ ഒലിവ് സാംസ്‌കാരിക വേദി ഗാന്ധി സ്മൃതി സഹീർ കാട്ടാമ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
ഇന്ത്യൻ ദേശീയതയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഗാന്ധിജി എന്ന സങ്കൽപ്പം അത്യന്താപേക്ഷിതം- കെ.എം.സി.സി ബഹ്റൈൻ ഒലീവ് സാംസ്‌കരിക വേദി
മനാമ: നവ ചോദ്യങ്ങളാൽ വീർപ്പുമുട്ടുന്ന ഇന്ത്യൻ ദേശീയതയുടെ ശരിയായ ഉത്തരം കണ്ടെത്താൻ ഗാന്ധിജിയുടെ ജീവിതം വിലയിരുത്തിയാൽ മാത്രം മതിയാവുമെന്ന് കെ.എം.സി.സി ബഹ്റൈൻ ഒലീവ് സാംസ്‌കാരിക വേദി അഭിപ്രായപ്പെട്ടു. 157ാം മത് ഗാന്ധിജയന്തിയുടെ ഭാഗമായി ഇ അഹമദ് മെമ്മോറിയൽ ഹാളിൽ ‘കാലങ്ങൾക്കതീതമായ ഇന്ത്യ, സ്മരണാതീതനായ ഗാന്ധിജി’ എന്ന ശീർഷകത്തിൽ ഒലീവ് സാംസ്‌കാരിക വേദി സംഘടിപ്പിച്ച ഗാന്ധിസ്മൃതി മഹാത്മാവിൻ്റെ ജീവിതത്തെയും, സന്ദേശത്തെയും ആസ്പദമാക്കിയ ചർച്ചകൾ കൊണ്ട് ശ്രദ്ധേയമായി.
ഒലീവ് സാംസ്‌കാരിക വേദി ചെയർമാൻ റഫീഖ് തോട്ടക്കരയുടെ അധ്യക്ഷതയിൽ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻ്റ് സഹീർ കാട്ടാമ്പള്ളി ഗാന്ധിസ്മൃതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. മുത്തലിബ് പൂമംഗലം, ജംഷീദ് അലി ഇടക്കര, റഷീദ് പുത്തൻച്ചിറ എന്നിവർ വിഷയമവതരിച്ച് സംസാരിച്ചു. പി.വി സിദ്ധീഖ് സ്വാഗതവും, നൗഫൽ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.