ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ച പത്താമത് പ്രതിമാസ ബാഡ്മിന്റൺ ടൂർണമെന്റിലെ വിജയികൾ ട്രോഫികളുമായി
ഇന്ത്യൻ ക്ലബ് പ്രതിമാസ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു
മനാമ: ഇന്ത്യൻ ക്ലബ് അംഗങ്ങൾക്കായി സംഘടിപ്പിച്ച പത്താമത് പ്രതിമാസ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി സമാപിച്ചു. ക്ലബ്ബിലെ ബാഡ്മിന്‍റൺ താരങ്ങളുടെ മികച്ച പങ്കാളിത്തത്തോടെ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ ഒരാഴ്ച നീണ്ടുനിന്ന ഡബിൾസ് ടൂർണമെന്റാണ് നടന്നത്. ആവേശകരമായ പോരാട്ടങ്ങൾക്കും മികച്ച കായിക സംസ്കാരത്തിനും സാക്ഷ്യം വഹിച്ച ടൂർണമെന്റ് കാണികൾക്ക് മികച്ച അനുഭവമായി.
വിജയികളായ ചാമ്പ്യൻമാർക്കും റണ്ണേഴ്സ് അപ്പിനും പങ്കെടുത്ത മുഴുവൻ താരങ്ങൾക്കും ഇന്ത്യൻ ക്ലബ്ബ് എക്സിക്യൂട്ടീവ് കമ്മിറ്റി ആശംസകൾ അറിയിച്ചു. മത്സരം വിജയകരമായി പൂർത്തിയാക്കാൻ പിന്തുണ നൽകിയ സ്പോൺസർമാർ, ടൂർണമെന്റ് കോർഡിനേറ്റർമാർ, വോളന്റിയർമാർ എന്നിവർക്ക് ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. ക്ലബ്ബ് അംഗങ്ങൾക്കായി ഭാവിയിലും കൂടുതൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.