ഉംറക്ക് പോയി വാഹനാപകടത്തിൽപ്പെട്ട സംഘാംഗങ്ങൾ മടങ്ങിയെത്തി
മനാമ: ഉംറക്കുപോയി അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിക്കുകയും ഒേട്ടറെപ്പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെ യാത്രികരിൽ ഏകദേശംപേരും മടങ്ങിയെത്തി. ബാക്കിയുള്ളവർ സൗദിയിലെ അൽ ഖസിം ആശുപത്രിയിൽ ചികിത്സയിലാണ്. അഹ്ലുല്‍ ജൂദ് ഹജ്ജ്-ഉംറ ഗ്രൂപ്പിെൻറ കീഴില്‍ ഉംറക്ക് പോയ 49 പേര്‍ സഞ്ചരിച്ചിരുന്ന ബസാണ് ദിവസങ്ങൾക്ക് മുമ്പ് മദീനയിലേക്കുള്ള യാത്രക്കിടയില്‍ മറിഞ്ഞത്. അപകടത്തിൽ ഇൗജിപ്ത് പൗരനായ ഡ്രൈവർ അമാൻ, ബഹ്റൈൻ യുവതി സൈബ് (18) എന്നിവർ മരിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 15 പേർ, വെള്ളിയാഴ്ച ഉച്ചക്ക് ആറുപേർ, രാത്രി 12 പേർ എന്നിങ്ങനെ 33 പേരാണ് ഇതുവരെ മടങ്ങിയെത്തിയത്. വ്യാഴാഴ്ച രാത്രി മടങ്ങിയെത്തിയതിൽ മരിച്ച സൈബിെൻറ മാതാവും ഉണ്ടായിരുന്നു. സ്വീകരിക്കാൻ വന്ന ഉറ്റബന്ധുക്കളെ അടുത്തേക്ക് കണ്ണീരോടെയാണ് പലരും എത്തിയത്.
മനാമ: അപകടത്തിൽപ്പെട്ട് മരിച്ച ബസ് ഡ്രൈവർ അമാൻ സാന്തോഷത്തോടെയാണ് ബസ് ഒാടിച്ചിരുന്നതെന്നും വളരെ പെെട്ടന്ന് ആരുമായും സൗഹൃദം സ്ഥാപിക്കുന്ന വ്യക്തിയാണന്നും ബസിലുള്ളവർ പറയുന്നു. ബസ് യാത്രക്കിടെ തെൻറ വിശേഷങ്ങൾ പറയുകയും ഉംറ യാത്രികരെയും കൊണ്ട് മടങ്ങിവന്നശേഷം തെൻറ രാജ്യമായ ഇൗജിപ്തിലേക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞിരുന്നതായി യാത്രികർ പറഞ്ഞു. ബന്ധുക്കളോട് താൻ വരുന്ന കാര്യം അറിയിച്ചിെട്ടന്നും അദ്ദേഹം പറഞ്ഞതായി യാത്രികരിൽ ചിലർ വേദനയോടെ പറഞ്ഞു. രണ്ട് ഡ്രൈവർമാരാണ് ബസിന് ഉണ്ടായിരുന്നത് .
അഹ്ലുല്‍ ജൂദ് ഹജ്ജ്-ഉംറ ഗ്രൂപ്പ് വാടകക്ക് എടുത്തായിരുന്നു യാത്ര പോയത്. 80000 ദിനാർ വില വരുന്ന ആഡംബര ബസായിരുന്നു അപകടത്തിൽപ്പെട്ടത്. ബസിെൻറ ഉടമയും ഇന്നലെ യാത്രികരെ കാണാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
സംഘത്തിൽ വലതുകൈക്കും ഇടതുകാലിനും പരിക്കേറ്റ കുട്ടിയെ പ്ലാസ്റ്ററിട്ട നിലയിലാണ് കൊണ്ടുവന്നത്. അപകടത്തിൽ മരിച്ച സൈബിെൻറ സംസ്കാരം ഇന്നലെ രാവിലെ എട്ടിന് ഖർഫഖാൻ എന്ന സ്ഥലത്ത് നടന്നു. അപകടത്തിൽ മരിച്ച ഡ്രൈവർ അമാെൻറ സംസ്കാരം മദീനയിൽ നടത്തിയിരുന്നു. മദീനക്ക് 300 ഒാളം കിലോമീറ്റർ ദൂരെയുള്ള സ്ഥലത്തുവെച്ചാണ് അപകടം നടന്നത്. ടയര്‍ പൊട്ടി തലകീഴായി മറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് ചില പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ദാരുണമായ സംഭവത്തിെൻറ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഹമദ് രാജാവിെൻറ നിര്‍ദേശ പ്രകാരം നീതിന്യായ^ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫയുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ചതായി ഇസ്ലാമിക കാര്യ അണ്ടര്‍ സെക്രട്ടറി ഡോ. ഫരീദ് ബിന്‍ യഅ്ഖൂബ് അല്‍മുഫ്താഹ് അറിയിച്ചിരുന്നു.
സൗദിയിലെ ബഹ്റൈന്‍ എംബസി വൃത്തങ്ങളും വിഷയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സൗദിയിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഹമൂദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയൂം വിവരങ്ങള്‍ കൈമാറുകയൂം ചെയ്തു. ഞെട്ടലുളവാക്കുന്നതും ദു:ഖകരമായ ഇത്തരമൊരു സംഭവം ഏറെ വേദനയോടെയാണ് ശ്രവിച്ചതെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ക്ഷമയും സ്ഥൈര്യവും പ്രദാനം ചെയ്യട്ടെയെന്നും പരിക്കേറ്റവര്‍ക്ക് എത്രയും വേഗം അത് ഭേദമാവട്ടെയെന്നും ഇസ്ലാമിക കാര്യ മന്ത്രാലയം ആശംസിച്ചിരുന്നു.
വിമാനത്താവളത്തിൽ വികാര നിർഭര രംഗങ്ങൾ
മനാമ: ഉംറക്ക് പോയി വാഹനാപകടത്തിൽപ്പെട്ടവരെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിചേർന്നവർ നിരവധി. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപേർ സ്വീകരിക്കാൻ എത്തിയിരുന്നു. പരിക്കേറ്റ് മുറിവുകളുമായി എത്തിയവരെ ആലിംഗനം ചെയ്തു കണ്ണുകൾ നിറഞ്ഞുമാണ് ഉറ്റവർ സ്വീകരിച്ചത്.
കൂടുതൽ അപകടങ്ങളിൽ നിന്ന് രക്ഷിച്ചതിന് ദൈവത്തിന് നന്ദി പറയുകയും മരണപ്പെട്ടവർക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്തു. അപകടത്തിൽ മരിച്ച യുവതിയുടെ ഉമ്മയും ബന്ധുക്കളും എത്തിയപ്പോഴും പലരും വിതുമ്പി. ഒരുമിച്ച് പോയ സംഘത്തിലെ രണ്ടുപേരുടെ മരണം ഉണ്ടാക്കിയ നടുക്കം ആരിൽ നിന്നും മാറിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.