ബഹ്‌റൈനിൽ ഇന്നു മുതൽ ശക്തമായ കാറ്റിന് സാധ്യത

മനാമ: ബഹ്‌റൈനിൽ ഇന്നു മുതൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്ന് ഗതാഗത, വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ വിഭാഗം അറിയിച്ചു. ചൊവ്വാഴ്ച മുതൽ കാറ്റിന്റെ വേഗത വർധിക്കാനും, ഈ സാഹചര്യം അടുത്ത ആഴ്ചയുടെ തുടക്കം വരെ നീണ്ടുനിൽക്കാനും സാധ്യതയുണ്ട്.

കാറ്റിന്റെ സ്വാധീനം മൂലം അന്തരീക്ഷത്തിലെ ഹ്യുമിഡിറ്റിയിൽ കുറവുണ്ടാവുമെങ്കിലും, പകൽ സമയങ്ങളിൽ ചൂട് തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. തുറസായ സ്ഥലങ്ങളിൽ കാറ്റ് പൊടിപടലങ്ങൾ ഉയർത്താൻ സാധ്യതയുള്ളതിനാൽ ദൃശ്യപരത താൽക്കാലികമായി കുറയാൻ ഇടയുണ്ട്.

കടലിൽ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ തിരമാലകൾ ഉയരാനും, ചില സന്ദർഭങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതിനാൽ, കടലിൽ പോകുന്നവരും വിനോദ സഞ്ചാരത്തിനായി കടൽ മാർഗ്ഗം യാത്ര ചെയ്യുന്നവരും ഈ കാലയളവിൽ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിഭാഗം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ സുരക്ഷ മുൻനിർത്തി കാലാവസ്ഥാ വിഭാഗം പുറപ്പെടുവിക്കുന്ന ഔദ്യോഗിക അറിയിപ്പുകളും നിർദ്ദേശങ്ങളും കൃത്യമായി പിന്തുടരണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Tags:    
News Summary - Strong winds expected in Bahrain from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.