മനാമ: നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ അടങ്ങിയ പ്രൊമോഷനൽ പരസ്യം പ്രസിദ്ധീകരിച്ചതിന് രണ്ടു വ്യക്തികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഴിമതി വിരുദ്ധ, സാമ്പത്തിക, ഇലക്ട്രോണിക് സുരക്ഷാ വിഭാഗം ഡയറക്ടറേറ്റാണ് ഇവരെ പിടികൂടിയത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം തുടർച്ചയായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഒരു പ്ലാറ്റ്ഫോമിൽ നിയമവിരുദ്ധമായ ഉള്ളടക്കം ശ്രദ്ധയിൽപ്പെട്ടതെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. വിവരം ലഭിച്ച ഉടൻ തന്നെ അന്വേഷണ നടപടികളും തിരച്ചിലും ആരംഭിച്ചു. ഇതേത്തുടർന്ന് പ്രതികളെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമ്പോൾ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതിന്റെയും ദേശീയവും ധാർമികവുമായ ഉത്തരവാദിത്തം കാണിക്കേണ്ടതിന്റെയും പ്രാധാന്യം ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ഊന്നിപ്പറഞ്ഞു.പൊതുജന ക്രമം നിലനിർത്താനും സാമൂഹിക മൂല്യങ്ങൾ സംരക്ഷിക്കാനും ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗത്തിനെതിരെ നിയമനടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.