ടഗ് ഓഫ് വാർ ടൂർണമെന്റിൽ ചാമ്പ്യന്മാരായ തിരുവിതാംകൂർ ടീം
മനാമ: ബഹ്റൈനിലെ വടംവലിക്കാരുടെ കൂട്ടായ്മയായ ടഗ് ഓഫ് വാർ അസോസിയേഷൻ ബഹ്റൈൻ ഐമാക് ബഹ്റെനുമായി സഹകരിച്ച് സിഞ്ച് അൽ അഹലി സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിച്ച വടംവലി മത്സരം സംഘാടനമികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
ബഹ്റൈനിലെ 11 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ തിരുവിതാംകൂർ ചാമ്പ്യന്മാരായി. പ്രതിഭ എ ഫസ്റ്റ് റണ്ണറപ്പായി. ബഹ്റൈൻ ബ്രദേഴ്സ് സെക്കൻഡ് റണ്ണറപ്പ്, വോയ്സ് ഓഫ് ആലപ്പി തേഡ് റണ്ണറപ്പ് കപ്പുകൾ കരസ്ഥമാക്കി, ടഗ് ഓഫ് വാർ അസോസിയേഷൻ രക്ഷാധികാരി ഫ്രാൻസിസ് കൈതാരത്ത്, പ്രസിഡന്റ് രതിൻ തിലക്, സെക്രട്ടറി ശ്രീലേഷ്, ട്രഷറർ പ്രിൻസ് ജോസഫ്, ടൂർണമെന്റ് കോഓഡിനേറ്റർമാരായ ഷജിൽ ആലക്കൽ, സജി സണ്ണി എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. ടഗ് ഓഫ് വാർ റഫറി പാനൽ അംഗങ്ങളായ ബിബു എം. ചാക്കോ, അനൂപ് മാത്യു, രമേശൻ പുത്തലത്ത് എന്നിവരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്.
ശ്രേഷ്ഠ ഫൗണ്ടർ നയന മുഹമ്മദ് ഷാഫി, ബഞ്ച്മാർക്ക് അഭിലാഷ് മണിയൻ, സമൂഹിക പ്രവർത്തകരായ ഡോ. പി.വി. ചെറിയാൻ, മോനി ഓടികണ്ടത്തിൽ, ഇ.വി. രാജീവൻ, സയ്യിദ് ഹനീഫ, അൻവർ നിലമ്പൂർ, അജി പി. ജോയി, കിഷോർ കുമാർ, ധനേഷ് മുരളി എന്നിവർ ടൂർണമെന്റിന് ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.