മനാമ: തുറമുഖങ്ങളിലും ഹബ്ബുകളിലും അതിർത്തികളിലും ട്രക്ക് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, കപ്പൽ ഗതാഗതത്തിന്റെ കാർബൺ തോത് കുറക്കുക എന്നിവ പ്ര ധാന വിഷയമായി ബഹ്റൈനിൽ ഗതാഗത സമ്മേളനം നടക്കും. ജനുവരി 25 മുതൽ 27 വരെയാണ് 18ാമത് ട്രാൻസ് മിഡിൽ ഈസ്റ്റ് എക്സിബിഷനും കോൺഫറൻസും നടക്കുക. ഗതാഗത, ലോജിസ്റ്റിക് വെല്ലുവിളികൾ ചർച്ച ചെയ്യുന്ന സമ്മേനത്തിൽ ആഗോള വിദഗ്ധർ പങ്കെടുക്കും. ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി കമാൽ അഹമ്മദിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന കോൺഫറൻസിലും എക്സ്പോയിലും ദി ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ 25 പ്രമുഖ പ്രാസംഗികരും 150 മുതിർന്ന എക്സിക്യൂട്ടിവുകളും പങ്കെടുക്കും. കൂടാതെതുറമുഖ എൻജിനീയർമാർ, സങ്കേതിക വിദഗ്ധർ, എന്നിവരും മേഖലയിലെ പ്രമുഖ കപ്പൽ ഉടമകൾ, ചരക്ക് ഉടമകൾ, ഇറക്കുമതിക്കാർ, കയറ്റുമതിക്കാർ, ചരക്ക് ഫോർവേഡർമാർ, ലോജിസ്റ്റിക് കമ്പനികൾ, തുറമുഖങ്ങൾ, ടെർമിനൽ ഓപറേറ്റിങ് കമ്പനികൾ, റെയിൽവേ ഓപറേറ്റർമാർ, ജി.സി.സി മേഖലയിലെ രാജ്യങ്ങളിൽനിന്നുള്ള തുറമുഖ ഉപകരണങ്ങൾ, സേവന വിതരണക്കാരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.