തീവ്രവാദ പ്രവര്‍ത്തനം: രണ്ടുപേർക്ക്​ ശിക്ഷ വിധിച്ചു

രഹസ്യമായി തീവ്രവാദ ഗ്രൂപ്പ് രൂപവത്കരിച്ച് പ്രവര്‍ത്തിച്ചതി​​​െൻറ പേരിലാണ് ഇവര്‍ പിടിയിലായത്
മനാമ: തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതി​​​െൻറ പേരില്‍ പിടിയിലായിരുന്ന പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് നാലാം ഹൈ ക്രിമിനല്‍ കോടതി ഉത്തരവായി. പ്രതികളിലൊരാൾക്ക്​ ആജീവനാന്ത തടവും പൗരത്വം റദ്ദ് ചെയ്യലുമാണ് വിധിച്ചത്. അടുത്ത പ്രതിക്ക്​ 10 വര്‍ഷം തടവാണ്​ വിധിച്ചത്​.
രണ്ടാം പ്രതിക്ക് രഹസ്യമായി തീവ്രവാദ ഗ്രൂപ്പ് രൂപവത്കരിച്ച് പ്രവര്‍ത്തിച്ചതി​​​െൻറ പേരിലാണ് ഇവര്‍ പിടിയിലായത്. ആയുധങ്ങള്‍ കൈവശം വെക്കുകയും അവ ഉപയോഗിക്കുന്നതിന് പരിശീലനം നല്‍കുകയും ചെയ്തതായി കോടതിയിൽ തെളിഞ്ഞിരുന്നു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ സാമ്പത്തിക സമാഹരണവും നടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - theevravada pravarthanam-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT