മനാമ: അമേരിക്കൻ സെനറ്റ്, കോൺഗ്രസ് പ്രതിനിധികളുമായി വനിത സുപ്രീം കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റ് അംഗങ്ങൾ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണത്തിെൻറ സാധ്യതകൾ ചർച്ചചെയ്യുകയാണ് സന്ദർശനത്തിെൻറ ലക്ഷ്യം. കഴിഞ്ഞ നൂറ്റാണ്ടിെൻറ തുടക്കം മുതൽ ഇതുവരെ ബഹ്റൈൻ സ്ത്രീകൾ കൈവരിച്ച പുരോഗതിയെക്കുറിച്ച് കൗൺസിൽ അസി. സെക്രട്ടറി ജനറൽ ശൈഖ ദിന ബിൻത് റാഷിദ് ആൽ ഖലീഫ വിവരിച്ചു. ദേശീയ വികസനത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ചും കഴിഞ്ഞ 20 വർഷത്തിനിടെ ബഹ്റൈൻ സ്ത്രീകളുടെ ഉന്നമനത്തിനായി കൗൺസിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും അവർ പ്രതിനിധി സംഘത്തിനു മുന്നിൽ വിശദീകരിച്ചു.
സ്ത്രീകളുടെ നില മെച്ചപ്പെടുത്തുന്നതിനും അവരുടെ സാമ്പത്തിക പങ്കാളിത്തം വർധിപ്പിക്കുന്നതിനും നടത്തുന്ന പ്രവർത്തനങ്ങളെക്കുറിച്ച് അമേരിക്കൻ സംഘം ചോദിച്ചറിച്ചു. പൊതുജീവിതത്തിെൻറ വിവിധ മേഖലകളിൽ ബഹ്റൈൻ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് കൗൺസിൽ നടത്തുന്ന ഉദ്യമങ്ങളെ സംഘം പ്രശംസിച്ചു. രണ്ട് രാജ്യങ്ങളിലെയും സ്ത്രീകളുടെ പുരോഗതിക്കായി അമേരിക്കയുമായും ബഹ്റൈനിലെ അമേരിക്കൻ എംബസിയുമായും സഹകരിച്ച് പ്രവർത്തിക്കുന്നതിനുള്ള കൗൺസിലിെൻറ താൽപര്യവും അസി. സെക്രട്ടറി ജനറൽ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.