Posted On
date_range Updated On
date_range ഡൊണാൾഡ് ട്രംപിന് ജന്മദിനാശംസകൾ നേർന്ന് ബഹ്‌റൈൻ രാജാവ്
മനാമ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ജന്മദിനാശംസകൾ നേർന്ന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. അമേരിക്കൻ പ്രസിഡന്റിന് ജന്മദിനാശംസകൾ അറിയിച്ചുകൊണ്ട് രാജാവ് സന്ദേശം അയച്ചു. പ്രസിഡന്റിന് ആയുരാരോഗ്യ സൗഖ്യവും സന്തോഷവും നേരുന്നതിനൊപ്പം, അമേരിക്കൻ ജനതക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെ എന്നും രാജാവ് ആശംസിച്ചു.
ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ദീർഘകാലത്തെ തന്ത്രപ്രധാനമായ പങ്കാളിത്തത്തെക്കുറിച്ചും രാജാവ് സന്ദേശത്തിൽ എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വരുംകാലങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്താനും, പൊതുവായ ലക്ഷ്യങ്ങളും താൽപ്പര്യങ്ങളും നിറവേറ്റുന്നതിനായി സഹകരണം തുടരാനും ഇരുനേതാക്കളും പ്രതിജ്ഞാബദ്ധരാണെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.