പി.ജി. രാജേന്ദ്രൻ, നജീബ് കടലായി, അനിൽ കൊയിലാണ്ടി
Posted On
date_range Updated On
date_range ജനത കൾച്ചറൽ സെന്‍റർ മിഡിൽ ഈസ്റ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു
മനാമ: ജനത കൾച്ചറൽ സെൻറർ മിഡിൽ ഈസ്റ്റ് (ഓവർസീസ്) കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
പ്രസിഡന്‍റായി പി.ജി. രാജേന്ദ്രൻ (യു.എ.ഇ), ജനറൽ സെക്രട്ടറിയായി നജീബ് കടലായി (ബഹ്റൈൻ), ട്രഷററായി അനിൽ കൊയിലാണ്ടി (കുവൈത്ത്) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റായി മണി പാനൂർ (കുവൈത്ത്), സെക്രട്ടറിമാരായി നാസർ മുഖദാർ (യു.എ.ഇ), സുധീർ ചാറയം (ഒമാൻ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. വെബിനാർ വഴി നടന്ന പരിപാടിയിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ സംബന്ധിച്ചു. ടി.ജെ. ബാബു വയനാട് അധ്യക്ഷത വഹിച്ചു.
ഇ.കെ. ദിനേശൻ പരിപാടി നിയന്ത്രിച്ചു. ജെ.പി.സി അധ്യക്ഷൻ സിയാദ് ഏഴംകുളം ആശംസകളർപ്പിച്ചു. കോയ വേങ്ങര സ്വാഗതവും നാസർ മുഖദാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.