സെവൻ ആർട്സ് കൾച്ചറൽ ഫോറം ലേഡീസ് വിങ് ഭാരവാഹികൾ

പുതിയ ലേഡീസ് വിങ് ഭാരവാഹികളെ തിരഞ്ഞെടുത്ത് സെവൻ ആർട്സ് കൾചറൽ ഫോറം

മനാമ: സെവൻ ആർട്സ് കൾച്ചറൽ ഫോറത്തിന്റെ ലേഡീസ് വിങ് പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അദ്ലിയ ഓറ ആർട്സിൽ പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി തോമസ് ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ചെയർമാൻ മനോജ് മയ്യന്നൂർ, രക്ഷാധികാരി എം.സി പവിത്രൻ, ലേഡീസ് വിങ് പ്രസിഡന്റ് അഞ്ചു സന്തോഷ്, എന്റർടൈൻമെന്റ് സെക്രട്ടറി മിനി മാത്യു, വൈസ് പ്രസിഡന്റ് ബൈജു മലപ്പുറം, ജോയിന്റ് സെക്രട്ടറി ജയേഷ് താന്നിക്കൽ, ദീപ്തി ഡാനിയേൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചു. 2026-28 വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് അഞ്ചു സന്തോഷ്‌, സെക്രട്ടറി ദീപ്തി ഡാനിയേൽ, കോഓഡിനേറ്റർ മുബീന മൻഷീർ എന്റർടൈൻമെന്റ് സെക്രട്ടറി മിനി റോയ്, എന്റർടൈൻമെന്റ് ജോയന്റ് സെക്രട്ടറി ഡോ. അഞ്ജന വിനീഷ്, വൈസ് പ്രസിഡന്റ് ജിജി അനിൽ, ജോയിന്റ് സെക്രട്ടറി സുബി തോമസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി സ്മിത മയ്യന്നൂർ, സുനി ഫിലിപ്പ്, ഇന്ദു രാജേഷ്, ടെൻസി മെർവിൻ, അശ്വതി ജയശ്രീ എന്നിവരെയും തെരഞ്ഞെടുത്തു.

Tags:    
News Summary - Seven Arts Cultural Forum elects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.