ബ​ഹ്​​റൈ​ൻ ഹ​ജ്ജ്​ മി​ഷ​ൻ, ഹ​ജ്ജ്​-​ഉം​റ കാ​ര്യ ഉ​ന്ന​ത​ത​ല സ​മി​തി എ​ന്നി​വ​യു​ടെ ചെ​യ​ർ​മാ​നെ​യും അം​ഗ​ങ്ങ​ളെ​യും കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ക്കു​ന്നു

ബഹ്റൈൻ ഹജ്ജ് മിഷൻ സംഘത്തെ കിരീടാവകാശി സ്വീകരിച്ചു

മനാമ: ബഹ്റൈൻ ഹജ്ജ് മിഷൻ, ഹജ്ജ്-ഉംറ കാര്യ ഉന്നതതല സമിതി എന്നിവയുടെ ചെയർമാനെയും അംഗങ്ങളെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സ്വീകരിച്ചു.

ഇത്തവണത്തെ ഹജ്ജ് തീർഥാടനം വിജയകരമായതിൽ സന്തുഷ്ടി രേഖപ്പെടുത്തിയ കിരീടാവകാശി ഹജ്ജ് മിഷൻ നൽകിയ സൗകര്യങ്ങളെക്കുറിച്ചും സംവിധാനങ്ങളെക്കുറിച്ചും ചോദിച്ചറിയുകയും ചെയ്തു.

തീർഥാടകർക്ക് മികച്ച സേവനം നൽകാൻ ശ്രമിച്ച ഹജ്ജ് മിഷൻ, ഹജ്ജ്-ഉംറ ഉന്നതതല സമിതി എന്നിവയിലെ അംഗങ്ങൾക്കും ചെയർമാനും കിരീടാവകാശി പ്രത്യേകം നന്ദി രേഖപ്പെടുത്തി. ഹജ്ജ് തീർഥാടനം വിജയകരമായി സംഘടിപ്പിക്കുന്നതിന് പിന്തുണയും പ്രോത്സാഹനവും നൽകിയ കിരീടാവകാശിക്ക് ഹജ്ജ് മിഷൻ ചെയർമാൻ ശൈഖ് അദ്നാൻ അൽ ഖത്താൻ നന്ദി അറിയിച്ചു. 

Tags:    
News Summary - The Crown Prince received the Bahrain Hajj Mission team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.