അൽഫുർഖാൻ സെൻറർ സംഘടിപ്പിച്ച പ്രഭാഷണത്തിൽ ഷുക്കൂർ സ്വലാഹി സംസാരിക്കുന്നു
മനാമ: അൽഫുർഖാൻ സെൻറിന്റെ ആഭിമുഖ്യത്തിൽ ‘ഉത്തമ സമൂഹം അനുകരണീയ മാതൃക’ വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഐ.എസ്.എം കേരള സംസ്ഥാന ജനറൽ സെക്രട്ടറിയും ജാമിഅ നദ്വിയ അഡ്മിനിസ്ട്രേറ്ററുമായ ഷുക്കൂർ സ്വലാഹി വിഷയമവതരിപ്പിച്ചു.
സമൂഹം മാതൃകയാക്കേണ്ട സഹാബികളുടെ ചരിത്രത്തിൽനിന്ന് പാഠം ഉൾക്കൊണ്ട് ആത്മവിചിന്തനം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ജാമിഅ നദ്വിയയിൽ വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്ന വിവിധ കോഴ്സുകളെയും സംവിധാനങ്ങളെയും സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു.
അൽ ഫുർഖാൻ മലയാള വിഭാഗം പ്രസിഡൻറ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മനാഫ് സി.കെ സ്വാഗതവും ദഅവാ സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു. രക്ഷാധികാരികളായ അബ്ദുൽ മജീദ് തെരുവത്ത്, മൂസാ സുല്ലമി, ട്രഷറർ നൗഷാദ് സ്കൈ, സുഹൈൽ മേലടി, അബ്ദുൽ ബാസിത്ത്, അനൂപ്, അബ്ദുൽ ഹക്കീം, ഫാറൂക്ക് മാട്ടൂൾ, യൂസുഫ് എന്നിവരും വനിതാ വിങ് പ്രവർത്തകരായ സബീല യൂസുഫ്, ബിനു റഹ്മാൻ, സമീറാ അനൂപ്, സീനത്ത് സൈഫുള്ള എന്നിവരും പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.