സൗദി ദേശീയ ദിനാഘോഷത്തിൽ എയർപോർട്ട്​ പങ്കാളിയായി

മ​നാ​മ: ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സൗ​ദി ദേ​ശീ​യ ദി​ന​ാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സൗ​ദി​യു​ടെ 91ാമ​ത്​ ദേ​ശീ​യ ദി​ന​ത്തി​ൽ സ​ന്തോ​ഷം പ​ങ്കു​വെ​ക്കാ​ൻ സാ​ധി​ച്ച​തി​ൽ വി​മാ​ന​ത്താ​വ​ള ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ച്ചു. പു​തി​യ വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ലി​ൽ സൗ​ദി​യി​ൽ​നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​രെ​യും സൗ​ദി​യി​ലേ​ക്ക്​ പോ​കു​ന്ന യാ​ത്ര​ക്കാ​രെ​യും സ​മ്മാ​ന​ങ്ങ​ളു​മാ​യി സ്വീ​ക​രി​ച്ചു. ​​

ഡി​പ്പാ​ർ​ച​ർ ഹാ​ളി​ൽ സൗ​ദി ദേ​ശീ​യ​ദി​ന ബാ​ന​റും സ്ഥാ​പി​ച്ചു. ഖൈ​സ​രി​യ്യ സൂ​ഖി​ന്​ സ​മീ​പം ഗ​ൾ​ഫ്​ മ്യൂ​സി​ക്​ വി​ഭാ​ഗ​ത്തി​െൻറ ക​ലാ​പ​രി​പാ​ടി​ക​ളും അ​​ര​ങ്ങേ​റി. സൗ​ദി ഭ​ര​ണാ​ധി​കാ​രി​ കി​ങ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ സു​ഊ​ദ്, കി​രീ​ടാ​വ​കാ​ശി പ്രി​ൻ​സ്​ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ എ​ന്നി​വ​ർ​ക്കും സൗ​ദി ജ​ന​ത​ക്കും ദേ​ശീ​യ ദി​നാ​ശം​സ​ക​ൾ നേ​രു​ക​യും ചെ​യ്​​തു.

Tags:    
News Summary - The airport participates in the Saudi National Day celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.