തണൽ ബഹ്റൈൻ ചാപ്റ്റർ നടത്തിയ കുടുംബസംഗമത്തിൽ പങ്കെടുത്തവർ
മനാമ: വനിതാ വേദിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് തണൽ ബഹ്റൈൻ ചാപ്റ്റർ നടത്തിയ കുടുംബസംഗമം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. തണൽ ചെയർമാൻ ഡോ. ഇദ്രീസ് മുഖ്യാതിഥിയായി ബി.എം.സി ഹാളിൽ നടന്ന പരിപാടിയിൽ ചാപ്റ്റർ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞു. പി.വി. രാധാകൃഷ്ണപിള്ള (പ്രസിഡന്റ് - ബഹ്റൈൻ കേരളീയ സമാജം), അഡ്വ. ബിനു മണ്ണിൽ (ഇന്ത്യൻ സ്കൂൾ ചെയർമാൻ), സോമൻ ബേബി (തണൽ രക്ഷധികാരി), ഫ്രാൻസിസ് കൈതാരത്ത് (ബഹ്റൈൻ മീഡിയ സിറ്റി), അസീൽ അബ്ദു റഹ്മാൻ (പ്രോഗ്രാം കമ്മിറ്റി ചെയർമാൻ) എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
റസാഖ് മൂഴിക്കൽ, ഒ.കെ കാസിം, റഷീദ് മാഹി, ലത്തീഫ് ആയഞ്ചേരി, ഫൈസൽ പാട്ടാണ്ടി, ഷെബീർ മാഹി, ഇബ്രാഹിം ഹസൻ പുറക്കാട്ടിരി, മണിക്കുട്ടൻ, ഹുസൈൻ വയനാട്, മനോജ് വടകര, അനിൽ കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തണലിന് ബഹ്റൈൻ പ്രവാസികൾ നൽകുന്ന സഹകരണത്തെ ഏറെ പ്രശംസിച്ച ഡോ. ഇദ്രീസ്, ഇനിയങ്ങോട്ടുമുള്ള പ്രവർത്തനങ്ങളിലും പ്രവാസികളുടെ സഹായം ഉണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരായ ഡോ. ബാബു രാമചന്ദ്രൻ, എബ്രഹാം ജോൺ, സയ്യിദ് ഹനീഫ്, ബോബി പാറയിൽ, ഗഫൂർ കൈപ്പമംഗലം, ഇ.വി. രാജീവൻ, ബിനു കുന്നന്താനം, കെ.ടി. സലിം, ഹംസ കെ. ഹമദ്, ചെമ്പൻ ജലാൽ, നാസർ മഞ്ചേരി, ജ്യോതിഷ് പണിക്കർ, അൻവർ നിലമ്പൂർ, ബാബു കുഞ്ഞിരാമൻ, ജേക്കബ് തെക്കുംതോട്, ഗോപാലൻ എന്നിവർ പങ്കെടുത്തു. ശ്രീജിത്ത് കണ്ണൂർ, ഹരീന്ദ്രൻ, ഫൈസൽ മടപ്പള്ളി, കുഞ്ഞമ്മദ് കല്ലേരി, ജമാൽ കുറ്റിക്കാട്ടിൽ, ജലീൽ പി.കെ. എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. റഫീഖ് അബ്ദുല്ല അവതാരകനായ പരിപാടികൾക്ക് തണൽ ട്രഷറർ യു.കെ. ബാലൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.