തൊഴിൽ നിയമപ്രകാരം തൊഴിലുടമക്ക് നോട്ടീസോ നഷ്ടപരിഹാരമോ നൽകാതെ താഴെ പറയുന്ന ഏതെങ്കിലും കാരണത്താൽ കരാർ റദ്ദ് ചെയ്യാൻ കഴിയും. നടപടിക്രമങ്ങൾ പാലിച്ചുവേണം ഇത് ചെയ്യേണ്ടത്.
1. വ്യാജ രേഖയോ ഐഡൻറിറ്റിയോ തൊഴിലുടമക്ക് നൽകുക
2. തൊഴിലുടമക്ക് ഭീമമായ നഷ്ടം വരുത്തുക. ഈ വിവരം തൊഴിലുടമ രണ്ടുദിവസത്തിനകം ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിരിക്കണം
3. തൊഴിലുടമയുടെ നിർദേശങ്ങൾ പാലിക്കാതിരിക്കുക. തൊഴിൽ സംബന്ധമായി പാലിക്കേണ്ട നിർദേശങ്ങൾ എല്ലാവർക്കും കാണത്തക്കവിധം തൊഴിൽ സ്ഥലത്ത് നോട്ടീസ് ബോർഡിൽ പതിച്ചിരിക്കണം.
4. ഒരുവർഷത്തിനുള്ളിൽ തക്കതായ കാരണമില്ലാതെ 20 ദിവസം പലപ്പോഴായി തൊഴിലിന് വരാതിരിക്കുക. 10 ദിവസം കഴിയുമ്പോൾ ഇതുസംബന്ധമായ താക്കീത് നോട്ടീസ് തൊഴിലാളിക്ക് നൽകണം. അല്ലെങ്കിൽ തുടർച്ചയായി 10 ദിവസം തൊഴിലിന് വരാതിരിക്കുക. അഞ്ചുദിവസം കഴിഞ്ഞാൽ തൊഴിലാളിക്ക് താക്കീത് നോട്ടീസ് നൽകണം.
5. തൊഴിൽ കരാർ പ്രകാരമുള്ള തൊഴിൽ ചെയ്യാതിരിക്കുക
6. തൊഴിൽ സംബന്ധമായ രഹസ്യവിവരങ്ങൾ തൊഴിലുടമയുടെ സമ്മതമില്ലാതെ പരസ്യമാക്കുക
7. തൊഴിലാളിയെ ഏതെങ്കിലും കുറ്റകൃത്യത്തിന് ശിക്ഷിക്കുക.
8. തൊഴിലാളി മദ്യമോ ലഹരിപദാർഥങ്ങളോ തൊഴിൽ സമയത്ത് ഉപയോഗിക്കുക
9. തൊഴിലുടമയെയോ അദ്ദേഹത്തിെൻറ പ്രതിനിധിയെയോ തൊഴിൽ സമയത്ത് ഉപദ്രവിക്കുക.
10. നിയമപരമല്ലാതെ തൊഴിലാളി സമരം ചെയ്യുക.
11. തൊഴിലാളിയുടെ ഏതെങ്കിലും കാരണം കൊണ്ട് ഇവിടെ താമസിക്കാനുള്ള അനുമതി നിഷേധിക്കപ്പെടുകയോ അല്ലെങ്കിൽ തൊഴിൽ ചെയ്യാനുള്ള യോഗ്യത നഷ്ടപ്പെടുകയോ ചെയ്യുക.
മുകളിൽ പറഞ്ഞ വകുപ്പുകൾ പ്രകാരം തൊഴിലിൽനിന്ന് പിരിച്ചുവിടുമ്പോൾ തൊഴിലുടമ നിയമത്തിൽ പറഞ്ഞിരിക്കുന്ന നടപടിക്രമങ്ങൾ പാലിച്ചില്ലെങ്കിൽ ആ നടപടി അന്യായമായ പിരിച്ചുവിടലായിത്തീരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.