തണലാണ് കുടുംബം കാമ്പയിനിന്റെ ഭാഗമായി രിഫ ഏരിയ സംഘടിപ്പിച്ച ടീൻസ് മീറ്റ്
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന തണലാണ് കുടുംബം എന്ന കാമ്പയിനിന്റെ ഭാഗമായി രിഫ ഏരിയ ടീൻസ് മീറ്റ് സംഘടിപ്പിച്ചു. ഡോക്ടർ രഹ്ന ആദിൽ കൗമാരക്കാർ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ച് വിദ്യാർഥികളുമായി സംവദിച്ചു. ഏത് പ്രതിസന്ധിയിലും ആദ്യമായി സമീപിക്കേണ്ടത് രക്ഷിതാക്കളെ ആണെന്നും അവരുടെ നിർദേശങ്ങൾ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിൽ ഗുണകരമാകുമെന്നും അവർ പറഞ്ഞു.
വെസ്റ്റ് റിഫ ദിശ സെന്ററിൽ നടന്ന പരിപാടി അബ്ദുൽ ഖയ്യൂമിന്റെ പ്രാർഥനയോടെ ആരംഭിച്ചു. ഹന്നത് നൗഫൽ അധ്യക്ഷത വഹിച്ചു. നിദാൽ ഹമീദ് സ്വാഗതവും മുഹമ്മദ് റയാൻ സമാപനവും നടത്തി. ഹാരിസ്, യുനുസ് രാജ്, ഷാനി സക്കീർ, ബുഷ്റ റഹീം, സോന സകരിയ, സൗദ പേരാമ്പ്ര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.