കെ.എഫ്.എ കളിക്കാർക്കുള്ള അൽ ഹിലാൽ പ്രിവിലേജ് കാർഡ് ലോഞ്ചിൽനിന്ന്

കെ.എഫ്.എ ഓണാഘോഷം സംഘടിപ്പിച്ചു

മനാമ: കേരള ഫുട്ബാൾ അസോസിയേഷൻ (കെ.എഫ്.എ) ബഹ്റൈൻ സംഘടിപ്പിച്ച വിപുലമായ ഓണാഘോഷ പരിപാടികൾ സിഞ്ച് അൽ അഹ്‌ലി വെഡിങ് ഹാളിൽ നടന്നു. കെ.എഫ്.എയുമായി സഹകരിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രതിനിധികൾ, വിശിഷ്ടാതിഥികൾ, അംഗങ്ങൾ എന്നിവരടക്കം നിരവധി പേർ പങ്കെടുത്തു.

കെ.എഫ്.എ പ്രസിഡന്റ് സലാം ചാത്തോലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി സവാദ് തളപ്പച്ചേരി സ്വാഗതം ആശംസിച്ചു. കെ.എഫ്.എ രജിസ്റ്റർ ചെയ്ത കളിക്കാർക്കായി അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടപ്പിലാക്കുന്ന അൽ ഹിലാൽ കെ.എഫ്.എ പ്ലെയർ പ്രിവിലേജ് കാർഡിന്റെ ഔദ്യോഗിക ലോഞ്ചിംഗും ചടങ്ങിൽ നിർവഹിച്ചു.

അൽ ഹിലാൽ മുഹറഖ് ബ്രാഞ്ച് ഹെഡ് ആൻഡ് ഗ്രൂപ് ക്വാളിറ്റി മാനേജർ ഫ്രാങ്കോ ഫ്രാൻസിസ് പ്രിവിലേജ് കാർഡ് പദ്ധതിയുടെ വിവിധ ആനുകൂല്യങ്ങളും വിശദാംശങ്ങളും അവതരിപ്പിച്ചു.

തുടർന്ന്, കെ.എഫ്.എ ജനറൽ സെക്രട്ടറി സജാദ് സുലൈമാൻ സംഘടനയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ, കൈവരിച്ച നേട്ടങ്ങൾ, നിലവിലെ പ്രവർത്തനങ്ങൾ, ഭാവി പദ്ധതികൾ എന്നിവ വിശദീകരിച്ചുകൊണ്ടുള്ള സമഗ്രമായ റിപ്പോർട്ട് അവതരിപ്പിച്ചു. അൽ ഹിലാൽ ഹിദ്ദ് ബ്രാഞ്ച് ഹെഡ് സാം, ബി.ഐ.എഫ്.എ പ്രസിഡന്റ് നിസാർ ഉസ്മാൻ എന്നിവർ ആശംസകൾ നേർന്നു. കെ.എഫ്.എ ട്രഷറർ തസ്‌ലീം തെന്നാടൻ നന്ദി രേഖപ്പെടുത്തി. കെ.എഫ്.എ വൈസ് പ്രസിഡന്റുമാരായ റാഫി കല്ലിങ്ങൽ, സൽമാൻ മങ്കട, ജോയിന്റ് സെക്രട്ടറി സാബിർ ഓമാനൂർ, അസിസ്റ്റന്റ് ട്രഷറർ മൻസൂർ തൃശൂർ, കമ്മിറ്റി അംഗങ്ങളായ റിയാസ്, നൗഫൽ കുട്ടഞ്ചേരി, യൂനുസ്, മെഹജൂബ്, സജീഷ്, ഹിഷാം, ശബരി, ഫൈസൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന കലാപരിപാടികളും വിനോദപരിപാടികളും അരങ്ങേറി.  

Tags:    
News Summary - KFA organized Onam celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.