സ്വാ​മി അ​മൃ​ത സ്വ​രൂ​പാ​ന​ന്ദ​പു​രി 28ന് ​ബ​ഹ്റൈ​നി​ൽ

മ​നാ​മ: മാ​താ അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ പ്ര​ഥ​മ ശി​ഷ്യ​ൻ സ്വാ​മി അ​മൃ​ത സ്വ​രൂ​പാ​ന​ന്ദ​പു​രി ബ​ഹ്റൈ​നി​ൽ എ​ത്തു​ന്നു.

ഏ​പ്രി​ൽ 28 മു​ത​ൽ 30 വ​രെ​യാ​ണ് സ​ന്ദ​ർ​ശ​നം. മാ​താ അ​മൃ​താ​ന​ന്ദ​മ​യി സേ​വാ​സ​മി​തി ബ​ഹ്റൈ​ൻ ചാ​പ്റ്റ​റാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 29ന് ​വൈ​കീ​ട്ട് ഏ​ഴു​മു​ത​ൽ ഐ ​ആം മെ​ഡി​റ്റേ​ഷ​ൻ ( I AM MEDITATION ) എ​ന്ന ധ്യാ​നം സൗ​ജ​ന്യ​മാ​യി പ​ഠി​പ്പി​ക്കും. സ​ഗ​യ്യ ബി.​എം.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ്രോ​ഗ്രാം. പ​​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

വൈ​കീ​ട്ട് സ്വാ​മി​ജി​യു​ടെ ക്ലാ​സും സ​ത്സം​ഗ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് മാ​താ അ​മൃ​താ​ന​ന്ദ​മ​യി സേ​വാ​സ​മി​തി ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ കോ​ഓ​ഡി​നേ​റ്റ​ർ സു​ധീ​ർ തി​രു​നി​ല​ത്ത് അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: Sreeja: (+973) 3929 3112 , സ​ജി​ന: 3322 275, ചി​ന്ന​സാ​മി: 3913 8025

News Summary - Swami Amrita Swaroopanandapuri in Bahrain on 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.