ഇന്ത്യൻ ക്ലബിൽ സംഘടിപ്പിച്ച വേനൽക്കാല അവബോധ കാമ്പയിൻ
മനാമ: ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിന്റെ കമ്യൂണിറ്റി അഫയേഴ്സ് ഡയറക്ടറേറ്റ്, ഐ.സി.ആർ.എഫ് ബഹ്റൈൻ, ഇന്ത്യൻ ക്ലബ് എന്നിവയുമായി സഹകരിച്ച് തൊഴിലാളികൾക്കായി വേനൽക്കാല അവബോധ കാമ്പയിൻ നടത്തി. പരിപാടിയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള ഏകദേശം 375 തൊഴിലാളികൾ പങ്കെടുത്തു.ഐ.സി.ആർ.എഫ് ജോയന്റ് സെക്രട്ടറി ജവാദ് പാഷ, ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരായ ക്യാപ്റ്റൻ നൂറ അൽ തമീമി, ക്യാപ്റ്റൻ ഫാത്തിമ അൽഅമീരി, ക്യാപ്റ്റൻ ദുആ അൽജൗദർ, ക്യാപ്റ്റൻ ഹമദ് അൽജാർ, കമ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് മേധാവി മിസ് നദാൽ അൽ അലൈവി എന്നിവരെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. യോഗ മാസ്റ്റർ കെ.എം. തോമസ് നടത്തിയ ചിരി യോഗയോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് വഞ്ചനയും വിശ്വാസലംഘനവും, ഫയർ ആൻഡ് സേഫ്റ്റി, മൈ ഗവൺമെന്റ് ആപ് (റിപ്പോർട്ടിങ് സർവിസ്) എന്നിവയെക്കുറിച്ചുള്ള പ്രസന്റേഷനുകൾ ഉദ്യോഗസ്ഥർ നടത്തി.
സുരക്ഷാ നടപടിക്രമങ്ങൾ, അഗ്നിശമന ഉപകരണങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യേണ്ടതിനെക്കുറിച്ചും, മൈ ഗവൺമെന്റ് ആപ്പ് ഉപയോഗിക്കുന്നതിനെക്കുറിച്ചും വിശദീകരിച്ചു. വയലിനിസ്റ്റ് നിതിൻ രവീന്ദ്രനും തൊഴിലാളികളിൽനിന്നുള്ള വിവിധ ഗായകരും നർത്തകരും ജനക്കൂട്ടത്തെ രസിപ്പിച്ചു. തൊഴിലാളികളുടെ പ്രയോജനത്തിനായി ഇത്തരമൊരു അറിവ് പങ്കിടലും വിനോദപരിപാടിയും സംഘടിപ്പിക്കാൻ അവസരം നൽകിയതിന് ചെയർമാൻ അഡ്വ. വി.കെ. തോമസ് ആഭ്യന്തര മന്ത്രാലയം ടീമിന് നന്ദി പറഞ്ഞു.
ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര, വൈസ് പ്രസിഡന്റ് ജോസഫ് ജോയ്, ഐ.സി.ആർ.എഫ് ഉപദേഷ്ടാക്കളായ ഡോ. ബാബു രാമചന്ദ്രൻ, ഭഗവാൻ അസർപോട്ട, ഇവന്റ് കൺവീനർ അരുൾദാസ് തോമസ്, വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, ശിവകുമാർ, സിറാജ്, ഫൈസൽ മടപ്പള്ളി, സലിം കെ.ടി, ചെമ്പൻ ജലാൽ, അജയകൃഷ്ണൻ, നാസർ മഞ്ചേരി, സുനിൽ കുമാർ, ഹേമലത സിങ്, കൽപന പാട്ടീൽ, സാന്ദ്ര പാലണ്ണ, ക്ലിഫോർഡ് കൊറിയ, ആൽതിയ ഡിസൂസ, അനു ജോസ്, ദിലീപ് ഭാട്ടിയ, രാജീവൻ, മറ്റ് വളന്റിയർമാർ പരിപാടി ഏകോപിപ്പിച്ചു. ജൂലൈയിൽ ജന്മദിനം ആഘോഷിച്ച തൊഴിലാളികൾ ആഭ്യന്തര മന്ത്രാലയം, ഐ.സി.ആർ.എഫ്, ഇന്ത്യൻ ക്ലബ് എന്നിവിടങ്ങളിൽ നിന്നുള്ള ഭാരവാഹികളുമായി ചേർന്ന് കേക്ക് മുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.