മനാമ: തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള നടപടി പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ബ്ലാക്ക് ഗോൾഡ് കമ്പനിക്കാണ് തെരുവുനായ്ക്കളെ നിയന്ത്രിക്കാനുള്ള ചുമതല. മആമീർ, റാസ് സുവൈദ്, സമാഹീജ് എന്നീ പ്രദേശങ്ങളിൽ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് നടപടികൾ സ്വീകരിച്ചത്. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയും തെരുവുനായ് നിയന്ത്രണ പരിപാടികൾ നടക്കുന്നുണ്ട്. നുവൈദറാത്, സനദ്, സിത്ര എന്നിവിടങ്ങളിൽ നിന്നുള്ള പരാതി പ്രകാരം നടപടികൾ സ്വീകരിച്ചിരുന്നു. കുട്ടികൾക്ക് കൂടുതൽ ഭീഷണി ഉയർത്തുന്ന തരത്തിൽ മആമീർ പ്രദേശത്ത് നായ്ക്കൾ ഗണ്യമായി വർധിച്ചു. വീടുകൾക്ക് സമീപം നിർത്തിയിട്ട വാഹനങ്ങൾ തെരുവുനായ്ക്കൾ കേടുവരുത്തുന്ന സംഭവങ്ങളുമുണ്ടായി. തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട പരാതികൾ 17155363, 80008001, 38099994 എന്നീ നമ്പറുകളിൽ അറിയിക്കാവുന്നതാണെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.