Posted On
date_range Updated On
date_range എസ്. ജാനകിയമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് ശ്രീ നാരായണ കൾചറൽ സൊസൈറ്റി
മനാമ: പ്രശസ്ത ഗായിക എസ്. ജാനകിയമ്മയുടെ നിര്യാണത്തിൽ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മലയാളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ചലച്ചിത്ര സംഗീത ലോകത്ത് തന്റേതായ മുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു ജാനകിയമ്മയെന്ന് ഭാരവാഹികൾ അനുസ്മരിച്ചു.
തലമുറകളെ ഭാവസാന്ദ്രമായ ശബ്ദം കൊണ്ട് വിസ്മയിപ്പിച്ച അവരുടെ വിയോഗം സംഗീത ലോകത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് സൊസൈറ്റി ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ. പി. എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. അവരുടെ കുടുംബാംഗങ്ങളുടെയും ആസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സൊസൈറ്റി ഭാരവാഹികൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.