സമാജം അന്താരാഷ്​ട്ര വോളിബാള്‍ ടൂര്‍ണമെൻറ്​ 26 മുതല്‍

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം 70ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് അന്താരാഷ്​ട്ര വോളിബാള്‍ ടൂര്‍ണമ​െൻറ്​ സംഘടിപ്പിക്കുന്നു. നവംബര്‍ 26 മുതല്‍ ഡിസംബര്‍ ഒന്നുവരെ സമാജം ഓപ്പണ്‍ ഗ്രൗണ്ടിൽ സജ്ജമാക്കിയ ഗാലറിയിലാണ്​ മത്സരം നടക്കുകയെന്ന്​ പ്രസിഡൻറ്​ പി. വി. രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി എന്നിവര്‍  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

രാത്രി എട്ടുമണി മുതല്‍ മത്സരത്തിന്​ തുടക്കമാകും. ആറുദിവസം നീണ്ടുനില്‍ക്കുന്ന  മത്സരം ഒരേ സമയം 2000 പേര്‍ക്ക് കാണാനുള്ള സൗകര്യം ഒരുക്കും. ‘ഒപ്ടിമ’ ആണ്​ ടൂർണമ​െൻറ്​  പ്രായോജകര്‍. ടൂർണമ​െൻറിൽ കേരളം, പഞ്ചാബ്, ഹരിയാന, തമിഴ്​നാട്, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്​ട്ര ടീമുകൾ പങ്കെടുക്കുമെന്ന്​ ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി എം. നൗഷാദ് പറഞ്ഞു.

ഇന്ത്യന്‍ വോളിബാള്‍ ടീം മുന്‍ ക്യാപ്റ്റനും അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ  ടോം ജോസഫ്, കിഷോര്‍ കുമാര്‍, വിബിന്‍ ജോര്‍ജ്ജ്, കിരണ്‍ ഫിലിപ്പ് തുടങ്ങിയ പ്രമുഖരായ കളിക്കാരാണ് എത്തുന്നത്. ഇന്ത്യന്‍ വോളിബാള്‍ നാഷണല്‍ ടീം മുന്‍ കോച്ച് സേതുമാധവന്‍ ആണ്  ടൂര്‍ണമ​െൻറ്​ നിയന്ത്രിക്കുക. വിജയികൾക്കും റണ്ണേഴ്​സ്​ അപ്പിനും ട്രോഫിയും  ക്യാഷ്അവാര്‍ഡും നല്‍കും. സെമി, ഫൈനല്‍ മത്സരങ്ങൾ പാസ് വഴി നിയന്ത്രിക്കും. സമാജം അംഗങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 39777801 എന്ന നമ്പറിൽ വിളിക്കാം. ശിവകുമാർ കൊല്ലറോത്ത്, ടൂർണമ​െൻറ്​ ഡയറക്​ടർ അജിത്ത്​ കുമാർ, അനിൽ സോപാനം എന്നിവരും പ​െങ്കടുത്തു.

Tags:    
News Summary - sports-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.