കെ.എം.സി.സി കോഴിക്കോട് ജില്ല വനിത വിങ് പ്രവർത്തനോദ്ഘാടനം വനിത വിങ് സംസ്ഥാന പ്രസിഡന്റ് മഹിറ ഷമീർ നിർവഹിക്കുന്നു
മനാമ: ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തുന്നതിനായി കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വനിത വിങ് ഔപചാരികമായി പ്രവർത്തനം ആരംഭിച്ചു.
ഉദ്ഘാടനം കെ.എം.സി.സി ബഹ്റൈൻ വനിത വിങ് സംസ്ഥാന പ്രസിഡന്റ് മാഹിറ ഷമീർ നിർവഹിച്ചു. ജില്ല വനിത വിങ് പ്രസിഡന്റ് സുബൈദ പി.കെ.സി അധ്യക്ഷത വഹിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ വിങ് പ്രസിഡന്റ് മാഹിറ ഷമീറിനെയും സെക്രട്ടറി ജസീല സഹീറിനെയും ചടങ്ങിൽ ആദരിച്ചു. അതോടൊപ്പം കെ.എം.സി.സി സ്റ്റുഡന്റ്സ് വിങ് സംഘടിപ്പിച്ച മഹർജാൻ 2K25 മത്സരത്തിൽ പ്രഥമ ട്രോഫി കരസ്ഥമാക്കിയ കോഴിക്കോട് ജില്ല ടീമിനും ആദരവ് നൽകി. സംഘടനയുടെ ഭാവി പ്രവർത്തനരേഖ ഓർഗനൈസിങ് സെക്രട്ടറി തസ്ലീന സലീം അവതരിപ്പിച്ചു.
വനിതാ ശാക്തീകരണവും പങ്കാളിത്തവും ലക്ഷ്യമാക്കി നേതൃ പരിശീലനം, അടുക്കള കൃഷിക്കുള്ള പദ്ധതികൾ, മെഹന്തി ഫെസ്റ്റ്, പാചക മത്സരം, ലളിതം മലയാളം പഠന പരിപാടി, പറവക്കൾക്കായുള്ള കുടിവെള്ള വിതരണം തുടങ്ങി വിവിധ പദ്ധതികൾ പ്രഖ്യാപിച്ചു. ചടങ്ങിൽ കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ, ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ്, ട്രഷറർ സുബൈർ കെ.കെ. എന്നിവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി ഷബാന ടീച്ചർ സ്വാഗതവും ഫസീല റാഫി നന്ദിയും പറഞ്ഞു. നസീം പേരാമ്പ്ര, അഷ്റഫ് തൊടന്നൂർ, മുഹമ്മദ് ഷാഫി വേളം, ഹമീദ് അയനിക്കാട്, മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ, ലത്തീഫ് വരിക്കോളി എന്നിവരും നിരവധി ഭാരവാഹികളും പങ്കെടുത്തു. വനിത വിങ് ഭാരവാഹികളായ നസീമ നസീം, മുഫ്സിന ഫാസിൽ, ഖൈറുന്നിസ റസാഖ്, വഹീദ ഹനീഫ, സറീന ആർ.കെ, ഹാജറ നിസാർ, ഫിദ ഷമീം, റെമീന നാസർ, മഹജൂബ സുഹൈർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.