മനാമ: റമദാന് പ്രമാണിച്ച് ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെൻററില്‍ ഒരുമാസം നീളുന്ന പ്രത്യേക ആരോഗ്യ പരിശോധന പാക്കേജ് ചൊവ്വാഴ്ച ആരംഭിക്കും. മേയ് 15 വരെ നീളുന്ന പാക്കേജ് കാലയളവില്‍ അഞ്ചു ദിനാറിന് ബ്ലഡ് ഷുഗര്‍, കൊളസ്ട്രോള്‍, യൂറിക് ആസിഡ്, സെറം ക്രിയാറ്റിനിന്‍, എസ്.ജി.പി.ടി എന്നീ പരിശോധനകള്‍ ലഭ്യമാകുമെന്ന് മാനേജ്മെൻറ് വാർത്താക്കുറിപ്പില്‍ അറിയിച്ചു. ഇതോടൊപ്പം ഒരു ഫിസിഷ്യന്‍ കണ്‍സൽട്ടേഷനും സൗജന്യമായിരിക്കും. 8-10 മണിക്കൂറില്‍ ഫാസ്റ്റിങ്ങില് ഈ പരിശോധനകള്‍ നടത്തുന്നതാണ് അഭികാമ്യം. ഷിഫയില്‍ പ്രത്യേക ആരോഗ്യ പരിശോധന ഇന്നുമുതല്ക്വാണ്ടിറ്റേറ്റിവ് ആൻറിബോഡി പരിശോധനയും കോവിഡ് കണ്ടെത്താനുള്ള ആർ.ടി.പി.സി.ആര് പരിശോധനയും ഷിഫയില്‍ ലഭ്യമാണ്. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍, ഗ്രൂപ്പുകള്‍, ഫാമിലി എന്നിവര്‍ക്ക് ആര്.ടി.പി.സി.ആര് പരിശോധന 15 ദിനാറിന് ലഭിക്കും. കൂടുതൽ വിവരങ്ങള്‍ക്ക്: 17288000, 16171819. ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെൻററിന് ബഹ്റൈനില്‍ മറ്റ് ബ്രാഞ്ചുകള്‍ ഇല്ലെന്നും മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.