മനാമ: കോവിഡ്-19 രോഗ പ്രതിരോധ നടപടികൾ വിലയിരുത്താൻ സതേൺ ഗവർണറേറ്റ് ഗവർണർ ശൈ ഖ് ഖലീഫ ബിൻ അലി ബിൻ ഖലീഫ ആൽ ഖലീഫയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ആരോഗ്യ മന്ത്രാലയത്തിലെയും പൊലീസ് ഡയറക്ടറേറ്റിലെയും പ്രതിനിധികൾ യോഗത്തിൽ പെങ്കടുത്തു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബന്ധപ്പെട്ട വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കേണ്ടതിെൻറ പ്രാധാന്യം ഗവർണർ എടുത്തുപറഞ്ഞു. കൃത്യമായ ഉറവിടത്തിൽനിന്ന് ലഭിക്കുന്ന വാർത്തകൾ മാത്രം സ്വീകരിക്കണമെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.