മനാമ: രാജ്യത്തെ എട്ടു സ്കൂളുകളില്‍ ഈ വര്‍ഷം സൗരോർജ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതി ലഭ്യമാക്കുമെന്ന് വൈദ്യുതി-ജലകാര്യ മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന് ബിന്‍ അലി മിര്‍സ വ്യക്തമാക്കി. പുനരുപയോഗ ഊർജ ദേശീയ പദ്ധതി ഫോളോഅപ് സമിതിയുടെ 13ാമത് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മന്ത്രാലയങ്ങളില്‍നിന്നുള്ള പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ യു.എന്‍ െറസിഡൻറ് കോഒാഡിനേറ്റര്‍ അമീന് ശര്‍ഖാവിയും സന്നിഹിതനായിരുന്നു. സൗരോർജ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ നല്കിക്കൊണ്ടിരിക്കുന്ന പിന്തുണക്കും പ്രോത്സാഹനത്തിനും അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. നവീന ഊർജകേന്ദ്രവുമായും തംകീനുമായും സഹകരിച്ച് പദ്ധതികള്‍ നടപ്പാക്കുന്നതിെൻറ സാധ്യതകള്‍ ചര്‍ച്ചചെയ്തു. വ്യക്തികള്‍ക്ക് തങ്ങളുടെ വീടുകളുടെ ടെറസുകളില്‍ സൗരോർജ പാനലുകള്‍ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ട കോണ്‍ട്രാക്ടര്‍മാര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിനുള്ള സാധ്യതകളും ചര്‍ച്ചചെയ്തു.
വ്യക്തികള്‍ക്ക് സാമ്പത്തികബാധ്യത ഇല്ലാതെതന്നെ സൗരോർജ പാനലുകള്‍ സ്ഥാപിക്കാന്‍ ഇതുവഴി സാധിക്കും. സൗരോർജത്തില്‍നിന്നുള്ള വൈദ്യുതി വ്യാപകമാക്കാനും പരമ്പരാഗത ഊർജസ്രോതസ്സുകളെ അവലംബിക്കുന്നത് കുറക്കാനും ഇതുവഴി കഴിയും. എട്ടു സ്കൂളുകളിലെ 20 കെട്ടിടങ്ങളില്‍ സൗരോർജ പാനലുകള്‍ സ്ഥാപിക്കാനും അവയില്‍നിന്ന് മൂന്ന് മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനുമുള്ള പദ്ധതിക്ക് ടെൻഡര്‍ നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും യോഗം ചര്‍ച്ചചെയ്തു. വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഹരിതനിര്‍മാണ നിര്‍ദേശങ്ങള്‍ പാലിച്ച് കെട്ടിടങ്ങള്‍ പണിയുന്നതിനും അതുവഴി 20 മുതല്‍ 30 ശതമാനം വരെ വൈദ്യുതി ഉപഭോഗം കുറക്കുന്നതിനും സാധിക്കുമെന്ന് യോഗം വിലയിരുത്തി. വന്‍കിട കെട്ടിടങ്ങള്‍ക്ക് ഡിസ്ട്രിക്ട് കൂളിങ് പദ്ധതി നടപ്പാക്കുന്നത് വൈദ്യുതി ലാഭിക്കാന്‍ വഴിയൊരുക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതിയുടെ സാധ്യതയും ചര്‍ച്ചയില്‍ ഉയര്‍ന്നു. വിവിധ പദ്ധതികള്‍ വഴി വൈദ്യുതി ഉല്പാദനച്ചെലവ് കുറക്കാന്‍ സാധിച്ചേക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.