‘സാമൂഹിക സുരക്ഷിതത്വവും മതസൗഹാര്‍ദവും  ബഹ്റൈന്‍ മുഖമുദ്ര’

മനാമ: സാമൂഹിക സുരക്ഷിതത്വവും മതസൗഹാര്‍ദവും ബഹ്റൈനെ മറ്റ് രാജ്യങ്ങളില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നതായി ‘ബഹ്റൈന്‍ എക്സ്പ്രാട്രിയേറ്റ്സ് യൂനിയന്‍’ ജനറല്‍ സെക്രട്ടറി ബെറ്റ്സി മത്യാസെന്‍ പറഞ്ഞു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ നിലപാടുകളും നയങ്ങളുമാണ് ബഹ്റൈന്‍െറ മുന്നേറ്റത്തിന് കാരണമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. 
വിവിധ മതാനുയായികള്‍ സൗഹാര്‍ദപരാമയി ജീവിക്കുന്ന ഇടമായി ബഹ്റൈന്‍ മാറിയത് ശ്രദ്ധേയമാണ്. ‘ദിസ് ഈസ് ബഹ്റൈന്‍’ എന്ന പരിപാടി വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കാനും അതുവഴി ബഹ്റൈന്‍െറ സവിശേഷത എല്ലാവരിലേക്കും എത്തിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അവര്‍ പറഞ്ഞു. രാജ്യം തുടരുന്ന പരസ്പര സഹകരണത്തിന്‍െറ അന്തരീക്ഷം പുതിയ സാഹചര്യങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്. റോമില്‍ നടക്കുന്ന ‘ദിസ് ഈസ് ബഹ്റൈന്‍’ പരിപാടിയെക്കുറിച്ചും അവര്‍ വിശദീകരിച്ചു. ജര്‍മനി, ബല്‍ജിയം, ഫ്രാന്‍സ്, ന്യൂയോര്‍ക്, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ ‘ബഹ്റൈന്‍ എക്സ്പാട്രിയേറ്റ് യൂനിയന്‍െറ’ കീഴില്‍ ‘ദിസ് ഈസ് ബഹ്റൈന്‍’ പരിപാടി സംഘടിപ്പിച്ചിരുന്നു.  

Tags:    
News Summary - Socail protact

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.